Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീതി സിന്റയോട് മാപ്പു പറഞ്ഞ ഷാരൂഖ്

shahrukh-priety

ബോളിവുഡിന്റെ കിങ് ഖാന്‍ അല്‍പം ദേഷ്യക്കാരനാണെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ അതൊക്കെ വെറും ആരോപണങ്ങൾ മാത്രമാണ്. കൂടെ അഭിനയിക്കുന്നവരോട് ഇത്രയേറെ വിനയം പുലർത്തുന്ന മറ്റൊരു നടൻ ബോളിവുഡിൽ ഉണ്ടാകില്ല. അതിനൊരു ഉദാഹരണമാണ് പ്രീതിയോട് ഷാരൂഖ് മാപ്പു പറഞ്ഞ സംഭവം.

മണിരത്‌നം ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദില്‍സെ’ പുറത്തിറങ്ങിയിട്ട് പതിനെട്ട് വര്‍ഷം തികഞ്ഞു. ഷാരൂഖാനും പ്രീതി സിന്റയും മനീഷ കൊയ്‌രാളയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം.

പതിനെട്ടു വര്‍ഷത്തിന്റെ ആഘോഷ നിറവില്‍ നില്‍ക്കുന്ന ‘ദില്‍സെ’യിലെ പ്രവര്‍ത്തകരോട് ഷാരൂഖ് ഖാന്‍ നന്ദി പറഞ്ഞ് ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. താരം സംവിധായകന്‍ മണിരത്‌നം, റഹ്മാന്‍ മനീഷ തുടങ്ങിയവര്‍ക്ക് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുഖ്യ വേഷത്തിലെത്തിയ പ്രീതിയുടെ പേര് ഷാറൂഖ് വിട്ടു പോയി.

അബദ്ധം മനസ്സിലായ ഷാറൂഖ് ‘സോറി പ്രീതി സിന്റ’ എന്ന് പറഞ്ഞ് പുതിയ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. 

Your Rating: