Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖ് ഖാൻ ഭീകരവാദിയെന്ന് യോഗി ആദിത്യനാഥ് എം.പി

yogi

ഷാരൂഖ് ഖാനെതിരെ ബിജെപി വിമർശനം തുടരുന്നു. ഷാരുഖ് ഖാൻ ഭീകരവാദിയെന്ന് യോഗി ആദിത്യനാഥ് എം.പി ആരോപിച്ചു. ഷാരൂഖും മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയ്യിദും ഒന്നുപോലെയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഷാരൂഖ് ഖാനെതിരെ വിവാദപ്രസ്തവാനയുമായി ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയയും വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചിയും രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ഹൃദയം പാക്കിസ്ഥാനിലാണെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ ആരോപിച്ചു.

ഷാരൂഖ്‌ ഖാന്‍ പാകിസ്‌താന്‍ ഏജെന്റ്‌ ആണെന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി ആരോപിച്ചത്. രാജ്യത്ത്‌ അസഹിഷ്‌ണുത വര്‍ദ്ധിക്കുന്നുവെന്ന കിങ്‌ ഖാന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് ആരോപണങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.