Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നാബെല്ലെയിൽ പ്രേതം കൂടിയതെങ്ങനെ; ഭീതിപ്പെടുത്തുന്ന ട്രെയിലര്‍

annabelle-2

2014ൽ പുറത്തിറങ്ങി ഹൊറർ ചിത്രം അന്നാബെല്ലെയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലർ ട്രെയിലർ പുറത്തിറങ്ങി. പ്രേതബാധ ഉള്ള ഒരു പാവയെ ആസ്പദമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡേവിഡ് എഫ് സാൻഡ്ബെർഗ് ആണ്.

Annabelle 2: Creation Official Trailer #2 Teaser (2017) Horror Movie HD

'പ്രേതങ്ങള്‍ക്കും ഒരു തുടക്കമുണ്ട്' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അന്നബെല്ല എന്ന പ്രേതപ്പാവയുടെ ആരംഭകഥയാണ് പറയുന്നത്. ഒരു പാവനിര്‍മ്മാതാവിന്റെയും ഭാര്യയുടെയും മകള്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ വീട്ടിൽ കന്യാസ്ത്രീയും അനാഥരായ കുറച്ച് പെണ്‍കുട്ടികളും താമസിക്കാൻ വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ. 

കൺജറിങ് ആദ്യഭാഗത്തിലെ പാവയെ ആസ്പദമാക്കിയാണ് അന്നാബെല്ല സീരീസ് തുടങ്ങിയത്. പുതിയ ഭാഗം ഈ വർഷം മെയ് 19ന് തിയറ്ററുകളിലെത്തും. 

Your Rating: