Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ഏറ്റവും മികച്ച ബോണ്ട്; ഡാനിയൽ ക്രെയ്ഗ്, പിയേർസ് ബ്രോസ്നൻ

pierce-danel

മുഖത്തു ശൗര്യം നിറച്ച് എതിരാളികളെയും കാമുകിമാരെയും വീഴ്ത്തുന്ന പരുക്കൻ ബോണ്ട് അല്ലായിരുന്നു റോജർ മൂർ. ‘കൂൾ ബോണ്ട്’ എന്ന വിശേഷണമാണ് റോജർ മൂറിന് ചേരുന്നത്. 

റോജർ മൂറിനെ ബോണ്ട് കഥാപാത്രത്തെ അവതരിപ്പിച്ച പിയേർസ് ബ്രോസ്നൻ അനുസ്മരിച്ചു. ‘പ്രിയപ്പെട്ട സർ റോജർ മൂർ, നിങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സെയ്ന്റിൽ നിന്ന് ജയിംസ് ബോണ്ടിലേക്ക്. ഗാംഭീര്യമേറിയ ബോണ്ട് ആയിരുന്നു താങ്കൾ. ഈ വഴിയിലേക്ക് ഞാൻ നീങ്ങാൻ കാരണവും അങ്ങ് തന്നെ. ലോകം നിങ്ങളെ ഓർക്കും.’–പിയേർസ് ബ്രോസ്നൻ പറഞ്ഞു.

ഡാനിയൽ ക്രെയ്ഗ്–‘ആരും ഇതുപോലെ നന്നായി ചെയ്തിട്ടില്ല, സ്നേഹം മാത്രം.

ഷോൺ കോണറി–റോജറിന്റെ വിടവാങ്ങലിൽ അതിയായ ദുഃഖമുണ്ട്. ഞങ്ങൾ തമ്മിൽ ഗാഡമായ സൗഹൃദം ഉണ്ടായിരുന്നു.