Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെഡ്പൂള്‍ 2; രണ്ടാം ടീസർ ട്രെയിലർ കാണാം

deadpool-2

ഹോളിവുഡ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡെഡ്പൂൾ 2 പുതിയ ടീസർ ട്രെയിലർ പുറത്ത്. ഡേവിഡ് ലെറ്റ്ച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റയാൻ റെയ്നോൾഡ് ആണ് ഡെഡ്പൂളിനെ അവതരിപ്പിക്കുന്നത്.

DEADPOOL 2 Official Teaser Trailer #2 (2018) Ryan Reynolds Superhero Movie HD

ആദ്യഭാഗം സംവിധാനം ചെയ്ത ടിം മില്ലർ നായകനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പുറത്തുപോകുകയായിരുന്നു. പിന്നീടാണ് ഡേവിഡ് ഈ പ്രോജക്ട് ഏറ്റെടുക്കുന്നത്. ജോൺ വിക്കിന്റെ സംവിധായകരിൽ ഒരാളാണ് ഡേവിഡ്. 

എക്സ്മെൻ ഫിലിം സീരിസിലെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണ് ഡൈഡ്പൂൾ 2. 2009ല്‍ പുറത്തിറങ്ങിയ എക്സ്മെന്‍ ഒറിജിന്‍സ്: വോള്‍വെറിന്‍ എന്ന ചിത്രത്തില്‍ ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. 

കാന്‍സര്‍ ബാധിതനായ വേഡ് വില്‍സണ്‍ എന്ന പട്ടാളക്കാരന്‍റെ ശരീരത്തില്‍ പരീക്ഷണം നടത്തി അമാനുഷികനായി മാറുന്നതാണ് കഥ. തന്‍റെ ശരീരത്തില്‍ പരീക്ഷണം നടത്തിയവര്‍ക്കെതിരെ വില്‍സണ്‍ നടത്തുന്ന പ്രതികാരമാണ് പ്രമേയം. 

റയാൻ, മൊറേന, ടി.ജെ മില്ലർ, ജോഷ് ബ്രോളിൻ, ജാക്ക് കെസി, ബ്രയാന എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം അടുത്ത വർഷം ജൂൺ ഒന്നിന് തിയറ്ററുകളിലെത്തും.