Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവൻ പണയംവെച്ച് ടോം ക്രൂസ്; മിഷൻ ഇംപോസിബിൾ 6 ഫൈനൽ ട്രെയിലർ

mi-6-final-trailer

ഹോളിവുഡിലെ സൂപ്പർ ആക്​ഷൻ ഹീറോ ടോം ക്രൂസ് നായകനാകുന്ന മിഷൻ ഇംപോസിബിൾ 6 ഫാളൗട്ട് അവസാന ട്രെയിലർ പുറത്തിറങ്ങി. മിഷൻ ഇംപോസിബിൾ 5 സംവിധാനം ചെയ്ത ക്രിസ് മക്വയർ ആണ് ഈ ഭാഗവും ഒരുക്കുന്നത്. മാത്രമല്ല സൂപ്പർമാനായി തിളങ്ങുന്ന ഹെൻറി കാവിൽ സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നു.

Mission: Impossible - Fallout (2018) - Official Trailer - Paramount Pictures

അത്യുഗ്രൻ ആക്​ഷൻ രംഗങ്ങൾ കൊണ്ടും ടോം ക്രൂസിന്റെ ജീവൻപണയംവെച്ചുളള സാഹസികരംഗങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ട്രെയിലർ. സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരുക്ക് പറ്റി അദ്ദേഹം ചികിത്സയിലായിരുന്നു. ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടത്തിനിടയിലാണ് അപകടം. റോപ് ഉപയോഗിച്ച് ചാടുന്നതിനിടയില്‍ ചാട്ടം പിഴക്കുകയായിരുന്നു. 

സിനിമയ്ക്കായി ഹെലികോപ്റ്റർ പറത്താൻ പ്രത്യേകതമായി പരിശീലനവും ടോം ക്രൂസ് നേടിയിരുന്നു. റെബേക്ക, വിൻഗ് റേംസ്, സൈമൺ പെഗ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ജൂലൈ 27ന് തിയറ്ററുകളിലെത്തും.