Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്യാമളന്റെ ‘ഗ്ലാസ്സ്’ ഫസ്റ്റ്ലുക്ക്

glass-movie-poster

മനോജ് നെറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന ഗ്ലാസ്സ് സിനിമയുടെ പോസ്റ്റർ പുറത്ത്. ഹോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ്.  ശ്യാമളന്റെ തന്നെ ‘അൺബ്രേക്കബിൾ സീരിസിലെ മൂന്നാമത്തെ സിനിമയാണിത്. 

2000 ൽ റിലീസ് ചെയ്ത അൺബ്രേക്കബിൾ, 2016ൽ പുറത്തിറങ്ങിയ സ്പ്ലിറ്റ് എന്നീ സിനിമകളുടെ തുടർച്ചയാണ് ഗ്ലാസ്സ്. ബ്രൂസ് വില്ലിസ്‍, സാമുവൽ ജാക്സൺ, സ്പെൻസെർ ക്ലാർക്, കർലെയ്ൻ എന്നിവർ അൺബ്രേക്കബിളിലെ അതേ വേഷങ്ങളിൽ ഈ സിനിമയിൽ എത്തും. സ്പ്ലിറ്റ് സിനിമയിൽ നിന്ന് ജയിംസ് മക്കോവിയും ആന്യ ടെയ്‌ലറും.

സിനിമയുടെ കഥയും നിർമാണവും ശ്യാമളൻ തന്നെ. ചിത്രം അടുത്തവർഷം ആദ്യം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.