Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോണ്ടോ യാൻ എന്ന പുതിയ കാർട്ടൂൺ പരമ്പരയുമായി ടൂൺസ്

monto

ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൂൺസ് മീഡിയ ഗ്രൂപ്പ് മോണ്ടോ യാൻ എന്ന 52*12 സിജിഐ കോമഡി പതിപ്പിന്റെ ആഗോള വിതരണത്തിനും നിർമാണത്തിനുമായി സഹകരിക്കുന്നു. 5 മുതൽ 8 വയസ്സ് വരെയുള്ള പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ളതാണ് കോമഡി പരമ്പര. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള പരമ്പരകൾ നിർമ്മിക്കുന്ന ലോകത്തിലെ മുൻനിര വിതരണക്കാരായ ഇമിര എന്റർടെയിൻമെന്റുമായി സഹകരിച്ചാണ് പരമ്പര നിർമിക്കുന്നത്. കൂടാതെ ടെലിഗെയിൽ ഓഫ് അയർലന്റ്, സ്പെയിനിലെ  ടെലിവിഷൻ ഡി കാറ്റലൂണിയ (ടിവി 3) എന്നിവരും ഇതുമായി സഹകരിക്കും.

അത്രയൊന്നും മിടുക്കരല്ലാത്ത മൂന്ന് ഹീറോകളുടെ സാഹസിക കൃത്യങ്ങൾ ഉൾപ്പെടുത്തിയ പരമ്പരയാണ് മോണ്ടോ യാൻ.  ഒരു അധോലോക നായകനും അയാളുടെ ഭീകരരായ അനുചരൻമാരിൽ നിന്നും ലോകത്തെയും ജനതയുടെ പരസ്പര സഹവർത്തിത്വത്തെയും രക്ഷിക്കുന്നതാണ് പരമ്പരയുടെ ഇതിവൃത്തം 

ടെലിവിഷൻ ഡി കാറ്റലൂണിയ പരമ്പരയുടെ പ്രീ പ്രോഡക്ഷൻ നിർവഹിക്കും.  ടൂൺസ് ആണ് നിർമ്മാണം. പോസ്റ്റ് പ്രോഡക്ഷൻ ചെയ്യുന്നത് ടെലിഗെയിൽ ആണ്. ഇമിര ഇന്റർടെയിൻമെന്റാണ് ആഗോള തലത്തിൽ പരമ്പരയുടെ വിതരണം നിർവഹിക്കുക. മോണ്ടോയാൻ ഏറ്റവും പുതിയ സാഹസിക പരമ്പരയാണെന്നും ആഗോള തലത്തിൽ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതായിരിക്കും ഇതെന്നും ഇമിര സിഇഒ പോൾ റോബിൻസൺ പറഞ്ഞു. ടൂൺസിന്റെ നിർമ്മാണ വൈദഗ്ധ്യം പരമ്പരക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

രണ്ട് വ്യത്യസ്തമായ ലോകങ്ങളാണ് പരമ്പരയുടെ പശ്ചാത്തലം. ഇതിലെ കഥാപാത്ര നിർമ്മിതിക്കായി ഏറെ ആഴത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മികച്ച തമാശ രംഗങ്ങൾ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിരിക്കും. പരമ്പരയിലെ 52 എപിസോഡുകളുടെ കഥ തയ്യാറാക്കുന്നത് ആഗോള പ്രശസ്തനായ കുട്ടികളുടെ രചയിതാവായ ഡേവിഡ് ല്യൂമാൻ ആണ്.

മോണ്ടോ യാൻ 2019ലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണെന്ന് ടിവി 3യുടെ ചിൽഡ്രൻസ് ടിവിയുടെ മേധാവി ഡാനി ലോപ്പസ് പറഞ്ഞു. ചാനലിന്റെ എഡിറോറ്റിയർ രേഖ അനുസരിച്ചായിരിക്കും പരമ്പരരയിലെ തമാശ , സാഹസിക രംഗങ്ങളെന്നും  അദ്ദേഹം വ്യക്തമാക്കി.