ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ആറ് ദശാബ്ദക്കാലം ഹോളിവുഡില്‍ നിറഞ്ഞുനിന്ന നടനാണ് ബര്‍ട്ട്. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ബര്‍ട്ട്. 1997 ല്‍ ബ്യൂഗി നൈറ്റ്‌സിലെ അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ഡിഫൈനിങ് മൊമെന്റ്സ് ആണ് അവസാനമായി അഭിനയിച്ച ചിത്രം.

ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ടരന്റീനോ ഒരുക്കുന്ന വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന സിനിമയില്‍ ബർട്ട് അഭിനയിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.