Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെൻറി കാവിൽ സൂപ്പർമാൻ കുപ്പായം ഉപേക്ഷിക്കുന്നു?

henry

ഹോളിവുഡ് സൂപ്പർതാരം ഹെൻറി കാവിൽ സൂപ്പർമാന്റെ കുപ്പായം ഉപേക്ഷിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. നിർമാതാക്കളായ വാർണർ ബ്രദേർസുമായുള്ള അഭിപ്രായഭിന്നതമൂലമാണ് താരം ഒഴിവാകുന്നതെന്നും റിപ്പോർട്ട് വന്നിരുന്നു.

ഡിസിയും വാർണർ ബ്രദേർസും ഒരുക്കുന്ന ഷസം എന്ന സൂപ്പര്‍ഹീറോ ചിത്രത്തിൽ സൂപ്പർമാന്റെ വേഷത്തിൽ ഹെൻറിയെ അതിഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ നെറ്റ്ഫ്ലിക്സിന്റെ ദ് വിച്ചർ എന്ന പ്രോജക്ടുമായി ബന്ധപ്പെട്ട് ഹെൻറിക്ക് അതിൽ അഭിനയിക്കാൻ കഴിയാതെ വന്നു. 

എന്നാൽ വാർത്ത ഇന്റർനെറ്റിൽ ചർച്ചയായതോടെ ഹെൻറി കാവിൽ പ്രതികരണവുമായി എത്തി. ക്രിപ്റ്റോണ്‍ എന്നെഴുതിയ ടീഷർട്ട് ധരിച്ച് സൂപ്പർമാന്റെ കളിപ്പാട്ടവുമായാണ് ഹെൻറി ഇൻസ്റ്റഗ്രാമിൽ എത്തിയത്. ഇന്നത്തെ ദിവസം ആവേശഭരിതം എന്നെഴുതിയ ഹെൻറി ഹാഷ്ടാഗിൽ സൂപ്പർമാൻ എന്നും ചേര്‍ത്തു.

സംഭവത്തിൽ വാർണർ ബ്രദേർസും വിശദീകരണക്കുറിപ്പ് പുറത്തിറക്കി. അടുത്ത സൂപ്പർമാൻ ചിത്രവുമായി ബന്ധപ്പെട്ട് ഒരുതീരുമാനവും എടുത്തിട്ടില്ലെന്നും ഹെൻറി കാവിലുമായി ഏറ്റവും അടുത്തബന്ധമാണ് ഉള്ളതെന്നും വാർണർ ബ്രദേർസ് പത്രക്കുറിപ്പിൽ പറയുന്നു. ഹെൻറിയോട് ആദരവുണ്ടെന്നും അതെന്നും അങ്ങനെ തന്നെയായിരിക്കുമെന്നും വാർണർ ബ്രദേർസ് വ്യക്തമാക്കി.

കഴിഞ്ഞ ചിത്രമായ ജസ്റ്റീസ് ലീഗും വേണ്ട വിജയം കൈവരിക്കാത്തതോടെ ബാറ്റ്മാൻ, സൂപ്പർമാൻ എന്നീ സൂപ്പർഹീറോ കഥാപാത്രങ്ങളെ വാർണർ ബ്രദേർസ് ഒഴിവാക്കുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. സൂപ്പർഗേൾ ആണ് വാർണർ ബ്രദേർസിന്റെ അടുത്ത പ്രോജക്ട്.