Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൊമ്പരമായി ‘ക്യാപ്റ്റൻ അമേരിക്ക’യുടെ ട്വീറ്റ്; ഞെട്ടലോടെ ആരാധകർ

captain-america-retire

ക്യാപ്റ്റൻ അമേരിക്കയെ വെള്ളിത്തിരയിൽ ഗംഭീരമാക്കിയ ക്രിസ് ഇവാൻസിന്റെ ട്വീറ്റ് ആണ് സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഞെട്ടലോടെയും നൊമ്പരത്തോടെയുമാണ് മാർവൽ ആരാധകർ അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കുന്നതും.

അവഞ്ചേർസ് നാലാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയെന്നായിരുന്നു ട്വീറ്റിന്റെ തുടക്കം. ജീവിതത്തിലെ വികാരനിർഭരമായ ദിവസമായിരുന്നു അതെന്നും ക്രിസ് പറയുന്നു. കഴിഞ്ഞ എട്ടുവർഷമായി ക്യാപ്റ്റൻ അമേരിക്കയെ അവതരിപ്പിക്കാൻ സാധിച്ചത് ആദരമായി കാണുന്നുവെന്ന് പറഞ്ഞ അദ്ദേഹം പഴയകാല ഓർമകൾക്ക് ആരാധകരോടും അണിയറപ്രവർത്തകരോടും നന്ദിയും പറഞ്ഞു.

ക്രിസ് ഇവാൻസിന്റെ കുറിപ്പ് അവഞ്ചേർസിൽ നിന്നുള്ള പടിയിറക്കമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ക്യാപ്റ്റൻ അമേരിക്കയുടെ കുപ്പായം അഴിക്കുന്നതിന്റെ ഭാഗമായാണ് വികാരനിർഭരമായ ഈ കുറിപ്പെന്നും മറ്റുചിലർ പറയുന്നു.

സൂപ്പർഹീറോ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകർക്ക് പ്രചോദനം കൂടിയായിരുന്നു ക്രിസ് ഇവാൻസെന്ന് പ്രേക്ഷകർ ഒരുപോലെ പറയുന്നു. ആരാധകർ മാത്രമല്ല, ഡ്വെയ്‍ൻ ജോൺസൺ, റയാൻ റെയ്നോൾഡ്സ് എന്നീ താരങ്ങളും ക്യാപ്റ്റന് ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്തു.

2010ലാണ് ക്രിസ് ഇവാൻസ് മാർവലിന്റെ ടീമിൽ അംഗമാകുന്നത്. പിന്നീട് ക്യാപ്റ്റൻ അമേരിക്ക പ്രധാനകഥാപാത്രമായ മൂന്നു സൂപ്പർഹീറോ സിനിമകൾ മാർവൽ പുറത്തിറക്കി.