Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലയൺ കിങ് റീമേയ്ക്ക്; ടീസർ

lion-king-2019

കുട്ടികളുടെ എക്കാലത്തെയും പ്രിയചിത്രം ലയൺ കിങ് പുതിയ ഭാവത്തിൽ എത്തുകയാണ്. 1994ൽ റിലീസ് ചെയ്ത അനിമേഷൻ ചിത്രത്തിന്റെ പുതിയ പതിപ്പ് (ലൈവ് ആക്​ഷൻ) ആണ് സംവിധായകൻ ജോൺ ഫവ്രോ വെള്ളിത്തിരയിൽ എത്തിക്കുന്നത്. സിനിമയുടെ ടീസർ ട്രെയിലർ റിലീസ് ചെയ്തു.

The Lion King Official Teaser Trailer

2016ൽ റിലീസ് ചെയ്ത ജംഗിൾബുക്കിന്റെ വിജയത്തോടെയാണ് ലയൺ കിങ് റീമേയ്ക്കും സംവിധായകൻ തീരുമാനിച്ചത്. നടൻ ഡൊണാൾഡ് ഗ്ലോവർ സിംബയ്ക്കു ശബ്ദം കൊടുക്കും. 

THE LION KING (1994) | Full Movie Trailer | Classic Movie

ഹാൻസ് സിമ്മർ സംഗീതം. ചിത്രം അടുത്ത വര്‍ഷം ജൂലൈ 19നു റിലീസ് ചെയ്യും.

അടുത്ത രണ്ടു വർഷത്തിനുള്ളിൽ നിരവധി ലൈവ് ആക്‌ഷൻ ചിത്രങ്ങളാണ് ഡിസ്നി സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്നത്. ഡംബോ, അലാദിൻ, ലേഡി ആൻഡ് ദ് ട്രാംപ് എന്നിവയാണ് പ്രധാനസിനിമകൾ.