Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീതിയുടെ മുൾമുനയില്‍ നിർത്തുന്ന സിനിമ; ജോർദാൻ പീലിയുടെ ‘അസ്’ ട്രെയിലര്‍

us-trailer

പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സിനിമയാണ് ജോർദാൻ പീലിയുടെ ‘ഗെറ്റ് ഔട്ട്. ഈ ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ജോർദാൻ പീലിക്ക് മികച്ച യഥാര്‍ത്ഥ തിരക്കഥയ്ക്കുള്ള ഓസ്കറും ലഭിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി പീലി എത്തുന്നു. അസ് എന്നാണ് സിനിമയുടെ പേര്. മുൻസിനിമ പോലെ ഇതും സൈക്കളോജിക്കൽ ത്രില്ലറാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

Us Trailer

അവധി ദിനം ചെലവഴിക്കാൻ ഒരു റിസോർട്ടിലേക്ക് പോകുന്ന കുടുംബത്തില്‍ നിന്നാണ് ‘അസ്; ആരംഭിക്കുന്നത്. എന്നാൽ ഇവരെ കൂടാതെ ക്ഷണിക്കപ്പെടാത്ത ചിലർ റിസോർട്ടിലെത്തുന്നതും ഭയപ്പെടുത്തുന്ന ഒരു രാത്രിയുമാണ് സിനിമയുടെ ഇതിവൃത്തം. 

ലുപിത ന്യോങ്കോ, വിൻസ്റ്റൺ ഡ്യൂക്ക് എന്നിവർ ദമ്പതിമാരായും സുഹൃത്തുക്കളായി എലിസബെത്ത് മോസും ടിം ഹെയ്‍ഡെക്കറും അഭിനയിക്കുന്നു.

സംവിധാനത്തിന് പുറമെ ഈ ചിത്രത്തിന്റെയും തിരക്കഥ ജോർദാൻ പീലി തന്നെയാണ് നിര്‍വഹിക്കുന്നത്.  അടുത്ത വർഷം മാർച്ച് 15നാകും റിലീസ്.