Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടന്‍ ക്രിസ് പ്രാറ്റ് വിവാഹിതനാകുന്നു; വധു അർണോൾഡിന്റെ മകൾ

katherine-schwarzenegger-chris-pratt

ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് വിവാഹിതനാകുന്നു. അര്‍ണോള്‍ഡ് ഷ്വാസ്നെഗറിന്റെ മകള്‍ കാതറീന്‍ ഷ്വാസ്നെഗറാണ് വധു. ജുറാസിക് വേള്‍ഡ്, ഗാര്‍ഡിയന്‍ ഓഫ് ദ ഗാലക്‌സി, അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ക്രിസ്.

അര്‍ണോള്‍ഡ്–മരിയ ഷ്രിവർ ദമ്പതികളുടെ മൂത്ത മകളായ കാതറീൻ എഴുത്തുകാരിയും രാഷ്ട്രീയപ്രവര്‍ത്തകയുമാണ്. കാതറീനുമായി ക്രിസ് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി.

ക്രിസ് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വിവാഹവാർത്ത സ്ഥിരീകരിച്ചത്. ക്രിസിന്റെ രണ്ടാംവിവാഹമാണിത്. നടി അന്ന ഫാരിസ് ആയിരുന്നു ആദ്യഭാര്യ. ക്രിസിന്റെ കുറിപ്പിന് താഴെ വിവാഹ ആശംസകളുമായി അന്നയും എത്തി.

katherine-schwarzenegger-chris-pratt-anna ക്രിസും അന്നയും മകൻ ജാക്കിനൊപ്പം

2009 ല്‍ വിവാഹിതരായ ക്രിസും അന്നയും 2018 ലാണ് വേർപിരിയുന്നത്. ഈ ബന്ധത്തില്‍ ആറു വയസ്സുള്ള മകനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.