Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺ വിക്ക് 3 ടീസർ എത്തി

john-wick-3

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ആക്‌ഷൻ ത്രില്ലർ ജോൺ വിക്ക് 3 ടീസർ പുറത്ത്. കിയാനു റീവ്സ് ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രം ചാഡ് സ്റ്റഹേൽസ്കി സംവിധാനം ചെയ്യുന്നു. 

2017ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പിന്തുടർച്ചയാണ് ജോൺവിക്ക് ചാപ്റ്റർ 3, പാരാബെല്ലം. സിനിമയുടെ ട്രെയിലർ ജനുവരി 17ന് റിലീസ് ചെയ്യും.

കഴിഞ്ഞ രണ്ട് ചിത്രങ്ങൾ പോലെ തന്നെ ചോരപ്പുഴ ഒഴുകുെമന്നത് തീർച്ച. മൂന്നാം ഭാഗത്തിൽ ഏറ്റവുമധികം കൊലപാതകരംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹാലി ബെറിയാണ് മൂന്നാം ഭാഗത്തിലെ പുതിയ താരം. റൂബി റോസ്, മാര്‍ക് ഡകാസ്കോസ്, ഇയാൻ മക്ഷേൻ, ലാൻസ് റെഡ്ഡിക്ക്, ലോറൻസ് ഫിഷ്ബേൺ എന്നിവർ മറ്റുതാരങ്ങളാകുന്നു. ചിത്രം മെയ് 17ന് റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.