Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവഞ്ചേർസ് 4 നു ശേഷം എന്തുസംഭവിക്കും; ഉത്തരവുമായി പുതിയ സ്പൈഡർമാൻ ട്രെയിലർ

spiderman-far-from-home

സോണിയും മാര്‍വലും ചേര്‍ന്ന് നിര്‍മിക്കുന്ന സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. 2017ൽ റിലീസ് ചെയ്ത സ്ൈപഡർമാൻ ഹംകമിങ്ങിന്റെ തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേർസിലെ 23ാമത് ചിത്രം കൂടിയാണിത്.

Spider-Man: Far From Home | Teaser Trailer

ഈ വര്‍ഷം ഏപ്രിലില്‍ ഇറങ്ങാനിരിക്കുന്ന അവഞ്ചേഴ്സ്: എന്‍ഡ് ഗെയിമിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ എന്‍ഡ് ഗെയിമില്‍ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും സ്പൈഡര്‍മാന്‍ ട്രെയിലറില്‍ അണിയറപ്രവർത്തകർ ഉള്‍പ്പെടുത്തിയിട്ടില്ല.

ജോണ്‍ വാട്ട്സ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇത്തവണ സ്പൈഡര്‍മാന്റെ സാഹസികപ്രകടനങ്ങള്‍ക്ക് സാക്ഷിയാകുന്നത് യൂറോപ്പ് ആണ്. സ്‌കൂളില്‍ നിന്ന് വിനോദയാത്രയുടെ ഭാഗമായാണ് പീറ്റര്‍ പാര്‍ക്കര്‍ യൂറോപ്പിലെത്തുന്നത്. അവിടെ വെച്ച് ശക്തരായ എലമെന്റല്‍സിനെ നേരിടാന്‍ പീറ്റര്‍ പാര്‍ക്കറിന്റെ സഹായം തേടുകയാണ് ഷീല്‍ഡിന്റെ തലവന്‍ നിക്ക് ഫ്യൂരി (സാമുവല്‍ എല്‍. ജാക്ക്സണ്‍).

മിസ്റ്റീരിയോ എന്ന കഥാപാത്രവുമായി പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ പ്രശസ്ത ഹോളിവുഡ് നടന്‍ ജെയ്ക് ഗില്ലെന്‍ഹാളും പുതിയ സ്പൈഡര്‍മാന്‍ ചിത്രത്തിലെത്തുന്നുണ്ട്. സെൻഡയ, ജോൺ ഫവ്രു, മരിസ ടോമി എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ജൂലായ് 5ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.