Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്കിച്ചേട്ടൻ ജയ്പൂരിൽ

jackie-chan ജാക്കി ചാൻ ജയ്പൂരിൽ ചിത്രീകരണത്തിനെത്തിയപ്പോൾ

ഹോളിവുഡ് സൂപ്പർആക്ഷൻ താരം ജാക്കി ചാൻ ജയ്പൂരെത്തി. കുങ് ഫു യോഗ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ആംബെർ ഫോർട്ടിലെ മാൻസിങ് കൊട്ടാരത്തിലാണ് ചിത്രീകരണം.

amyra-jackie ജാക്കി ചാൻ അമൈറയ്ക്കൊപ്പം

കോട്ടയ്ക്കകത്ത് വാഹനങ്ങൾക്ക് പ്രവേശനമില്ല. ദിവസവും മൂന്ന് കിലോമീറ്റർ നടന്ന് വേണം ജാക്കി ചാന് ചിത്രീകരണ സ്ഥലത്ത് എത്താന്‍. സ്റ്റാൻലി ടോങ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷൻ ദുബായ് ആയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ കരാർ പ്രകാരം ഇന്ത്യ–ചൈന സഹകരണത്തോടെ നിർമിക്കുന്ന ചിത്രങ്ങളിൽ ആദ്യത്തേതാണിത്. ​നേരത്തെ ബോളിവുഡ് നടൻ ആമിർ ഖാൻ അഭിനയിക്കുന്നു എന്ന പേരിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.

sonu-jackie സോനു സുദിനൊപ്പം ജാക്കി

ബോളിവുഡ് നടി അമൈറ ദസ്തുർ ആണ് നായിക. സോനു സുദും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. മാർച്ച് 25 വരെയാണ് ജയ്പൂർ ചിത്രീകരണം നടക്കുക. പിന്നീട് ഒരു ഗാനചിത്രീകരണത്തിന് ഇവർ ജോദ്പൂരിന് തിരിക്കും. ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫർ ഫറാ ഖാൻ ആണ് ഈ ഗാനത്തിന് ജാക്കിയ്ക്ക് ഡാന്‍സ് പരിശീലിപ്പിക്കുന്നത്.

പതിവ് ജാക്കി ചാൻ ചിത്രങ്ങളിലേതുപോലെ ആക് ഷൻ–കോമഡി കഥയായിരിക്കും കുങ്ഫു യോഗയും പറയുക.​

Your Rating: