Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർണോൾഡിനെ ആന കുത്താൻ വന്നാൽ; വിഡിയോ

arnold

ഹോളിവുഡ് ആക്ഷൻതാരവും ടെർമിനേറ്ററും ആണെന്ന് ആനയ്ക്ക് അറിയില്ലല്ലോ? കുത്താൻ വന്നാൽ കുത്തുക തന്നെ ചെയ്യും. അതിപ്പോൾ സാക്ഷാൽ അർണോൾഡ് ഷ്വാർസ്നെഗർ ആയാലും ശരി.

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് അർണോൾഡ് രക്ഷപ്പെട്ടത്. സൗത്ത് ആഫ്രിക്കയില്‍ അവധി ആഘോഷിക്കാൻ എത്തിയപ്പോൾ ജീപ്പിൽ കൊടുംവനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു താരം. അതിനിടെയാണ് ജീപ്പിനരികിൽ കാട്ടാന എത്തുന്നത്. ആദ്യം ജീപ്പിനരികിൽ ചുറ്റിപ്പറ്റി നിന്ന ആനയുടെ മട്ടും ഭാവവും പതിയെ മാറി.

കുത്താനായി അർണോൾഡ് ഇരിക്കുന്ന ജീപ്പിലേക്ക് ഓടിയെത്തിയതും ഡ്രൈവർ ജീപ്പ് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. ഇതൊരു സിനിമയായിരുന്നെങ്കിൽ ഈ സഫാരി അനുഭവത്തെക്കുറിച്ച് നന്നായി എഴുതാൻ സാധിക്കില്ലായിരുന്നെന്ന് ആ വിഡിയോ പോസ്റ്റ് ചെയ്ത് അർണോൾ പറഞ്ഞു.

ഈ സംഭവം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിക്കിയെങ്കിലും കരുത്തും ഭംഗിയുമുള്ള മ‍ൃഗത്തെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. കുറച്ചുപേരുടെ പാന്റ്സ് വരെ ഇതിന് ശേഷം മാറ്റേണ്ടതായി വന്നു. മൃഗങ്ങളെ കൊല്ലുന്നത് നിർത്തൂ. ഫോട്ടോ എടുത്തോളൂ. അത് തോക്ക് കൊണ്ട് ആകരുത്. അർണോൾഡ് പറയുന്നു. 

Your Rating: