Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൊണാള്‍ഡ് ട്രംപിനെ ട്രോളി അർണോൾഡ്

trump

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഹോളിവുഡ് നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍. ട്രംപിന്റെ ജോലി തനിക്ക് തന്നാൽ ആളുകൾക്ക് സ്വസ്ഥമായി ഉറങ്ങാനാകുമെന്ന് അർണോൾഡ് പറയുന്നു. മെൻസ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് അർണോൾഡിന്റെ പ്രതികരണം.

ആഴ്ചകൾക്ക് മുമ്പാണ് ട്രംപും അര്‍നോള്‍ഡും തമ്മിലുള്ള വാഗ്വാദം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് അപ്രന്റീസ്' എന്ന ചാനല്‍ പരിപാടിയുടെ അവതാരകനായിരുന്നു ട്രംപ്. തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് പോയപ്പോള്‍ ചാനല്‍ അധികൃതര്‍ പകരം അവതാരകനാക്കിയത് അര്‍നോള്‍ഡിനെയെയും. ഇതിൽ അർണോള്‍ഡിനെ പരിഹസിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

പരിപാടി മോശമായെന്നും അർണോൾഡ് കാരണം റേറ്റിങ് പോലും കുറഞ്ഞെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി അര്‍നോള്‍ഡും അദ്ദേഹത്തിന്റെ വക്താവും രംഗത്തെത്തി. 'നമ്മുടെ ജോലികള്‍ പരസ്പരം വെച്ചുമാറാം. നിങ്ങള്‍ ടിവിയില്‍ പരിപാടി അവതരിപ്പിച്ചോളൂ. ഞാന്‍ അമേരിക്കന്‍ പ്രസിഡന്റായിക്കോളാം. അതോടെ ജനങ്ങള്‍ക്ക് വീണ്ടും മനസമാധാനത്തോടെ ഉറങ്ങാം.'' അര്‍നോള്‍ഡ് പറഞ്ഞു.

ട്രംപുമായി മീറ്റിങ് സംഘടിപ്പിക്കണം. അതിന് ശേഷം ട്രംപിന്റെ മുഖം മേശയിൽ ഇടിച്ച് പൊളിക്കണം. അർണോൾഡ് ചിരിച്ചുകൊണ്ടുപറയുന്നു.

Your Rating: