Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവിയിലൂടെ തുറിച്ചു നോക്കി; നടിക്കെതിരെ കേസെടുത്തു

zhao-wei

ചൈനയിൽ ടിവി പരമ്പരയിലെ നടി തന്നെ തുറിച്ചുനോക്കിയെന്നു പറഞ്ഞു കേസും പുലിവാലും. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ചൈനീസ് നടിമാരിലൊരാളായ ഷാവൊ വെയ്ക്കെതിരെയാണ് പ്രേക്ഷകന്റെ പരാതി. ഷാങ്ഹായിൽ താമസിക്കുന്ന ഇയാൾ ഷാവൊ അഭിനയിക്കുന്ന ‘ടൈഗർ മൊം’ എന്ന പരമ്പര കണ്ടതാണു പ്രശ്നമായത്. ടിവിയിലൂടെ നടി ഇയാളെ തുറിച്ചുനോക്കിയത്രേ! ആ നോട്ടം തനിക്ക് ‘ആത്മീയനാശം’ ഉണ്ടാക്കിയെന്നാണു പ്രേക്ഷകന്റെ പരാതി. കോടതി ഈ കേസ് സ്വീകരിച്ചോ എന്നു വ്യക്തമല്ല.

ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കോമഡി സീരിയല്‍ ടൈഗര്‍ മോമിലെ മുഖ്യ കഥാപാത്രമാണ് ഷാവൊ. വലിയ കണ്ണുകള്‍ തന്നെയാണ് നടിയുടെ പ്രത്യേകത. ഷാങ്ഹായ് കോടതിയിലാണ് വ്യത്യസ്തമായ കേസ് നല്‍കിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.