Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കാർലറ്റ് വിച്ചിനെ പേടിപ്പിച്ച ക്യാപ്റ്റൻ അമേരിക്ക !

chris-elizabeth

ക്യാപ്റ്റൻ അമേരിക്ക എന്ന സൂപ്പർഹീറോ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ക്രിസ് ഇവാൻസ്. ക്യാപ്റ്റൻ അമേരിക്ക സീരീസിലെ മൂന്നാമത്തെ ചിത്രം 'ക്യാപ്റ്റന്‍ അമേരിക്ക: സിവിൽ വാർ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രചാരണത്തിനായി ക്രിസും കാമുകിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്ന എലിസബത്ത് ഒൽസെനും എല്ലെൻ ഡിജനറസ് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

Chris Evans and Elizabeth Olsen's Scary Good Time

ഇതിന്റെ ഭാഗമായി ക്രിസ് ഇവാൻസ് പാവം എലിസബത്തിന് ഒരു പണിയും കൊടുത്തു. എലിസബത്ത് വാഷ്റൂമില്‍ കയറുന്നതിനിടെ പതുങ്ങിയിരുന്നാണ് ക്രിസ് പേടിപ്പിച്ചത്. രസകരമായ അഭിമുഖത്തിനിടെ ഇരുവരുടെയും പ്രണയബന്ധത്തെക്കുറിച്ചും എല്ലെൻ ചോദിക്കുകയുണ്ടായി.

Chris Evans and Elizabeth Olsen's Chemistry

ഡിസ്നി സ്റ്റുഡിയോയുടെ ഈ സീസണിലെ ബിഗ് ബജറ്റ് പടമാണു മാര്‍വെല്‍ കോമിക്സ് സൂപ്പര്‍ഹീറോ പരമ്പരയിലെ 'ക്യാപ്റ്റന്‍ അമേരിക്ക: സിവിൽ വാർ. ക്യാപ്റ്റനൊപ്പം മാർവലിലെ ഒട്ടുമിക്ക സൂപ്പർഹീറോസും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ക്യാപ്റ്റൻ അമേരിക്ക, അയൺമാൻ, ആൻഡ്മാൻ, ഹോക്ക് ഐ, ബ്ലാക് വിഡോ, സ്കാർലറ്റ് വിച്ച് തുടങ്ങി സ്പൈഡർമാൻ വരെ ചിത്രത്തിൽ അണിനിരക്കുന്നു.

Your Rating: