Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാമിയന്‍ ലൂവിസ് അടുത്ത ബോണ്ട് ?

daniel-damian ഡാനിയല്‍ ക്രെയ്ഗ്, ഡാമിയന്‍ ലൂവിസ്

ജയിംസ് ബോണ്ട് താരം ഡാനിയല്‍ ക്രെയ്ഗ് പുതിയ ചിത്രമായ സ്പെക്ട്രയോട് കൂടി ബോണ്ട് കുപ്പായം അഴിച്ചുവക്കാനുള്ള തയാറെടുപ്പിലാണ്. പുതിയ ജയിംസ് ബോണ്ടിനായി തിരച്ചില്‍ തുടങ്ങികഴിഞ്ഞു.

ഹഗ് ജാക്ക്മാന്‍, ഇഡ്രിസ് എല്‍ബ, ടോം ഹാര്‍ഡി, ബ്രാഡ്ലി കൂപ്പര്‍ തുടങ്ങിയവരുടെ പേരുകള്‍ മുഴങ്ങികേട്ടെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലായിരുന്നു. എന്നാല്‍ പുതിയ ബോണ്ടിന്‍റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായെന്നാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഹോംലാന്‍ഡ് ടെലിവിഷന്‍ താരം ഡാമിയന്‍ ലൂവിസ് ആകും പുതിയ ജയിംസ് ബോണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമിന്‍റെ പേരും ഉള്‍പ്പെടുത്തി വാര്‍ത്ത വന്നിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. ഡാമിയനെ തേടി ഓഫര്‍ വന്നുവെന്ന് തന്നെയാണ് താരത്തിനോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

എന്നാല്‍ ഒരു ടെലിവിഷന്‍ താരത്തെ ജയിംസ് ബോണ്ട് ആക്കുന്നതില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പ്രേക്ഷകര്‍ പറയൂ...ആരാകണം അടുത്ത ജയിംസ് ബോണ്ട് ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.