Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരിപോട്ടർ ടീം വീണ്ടും; ഫന്റാസ്റ്റിക് ബീറ്റ്സ് ടീസർ

fantastic-beats

പ്രേക്ഷകരിൽ ആകാംക്ഷയുടെ മാന്ത്രികലോകം സൃഷ്ടിച്ച ഹാരിപോട്ടർ ടീം വീണ്ടുമെത്തുന്നു. ഹോളിവുഡിൽ നിന്നും ഫാന്റസി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഫന്റാസ്റ്റിക് ബീറ്റ്സ് ആൻഡ് വെയർ ടു ഫൈൻഡ് ദെം എന്ന സിനിമയുടെ ടീസർ ട്രെയിലർ പുറത്തിറങ്ങി.

ഹാരിപോട്ടറിന്റെ സൃഷ്ടാവായ ജെ. കെ റൗളിങ് ഇതേ പേരിലെഴുതിയ നോവൽ ആണ് സിനിമയ്ക്ക് ആധാരം. ഹാരിപോട്ടർ ചിത്രങ്ങളുടെ സംവിധായകനായ ഡേവിഡ് യേറ്റ്സ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നതും റൗളിങ് തന്നെയാണ്. റൗളിങ് സ്വതന്ത്രതിരക്കഥാകൃത്തായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.

Fantastic Beasts and Where to Find Them – Teaser Trailer

ഓസ്കർ ജേതാവ് എഡ്ഡി റെഡ്മെയ്ൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കാതറിൻ വാടേർസൺ, അലിസൺ സുഡോൾ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ചിത്രം നവംബർ 18ന് ത്രീഡിയിലും ഐമാക്സിലും തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.