Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതെ മാട്ട് ഡാമന്‍ തന്നെ ജേസണ്‍ ബോണ്‍

jason

ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ജേസണ്‍ ബോണ്‍ ആയി മാട്ട് ഡാമണ്‍ തിരിച്ചുവരുന്നു. ബോണ്‍ സീരീസിലെ അഞ്ചാം ഭാഗത്തിന്‍റെ കിടിലന്‍ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. നിര്‍മാതാവായ ഫ്രാങ്ക് മാര്‍ഷല്‍ ആണ് ജേസണ്‍ ബോണായി നില്‍ക്കുന്ന മാട്ട് ഡാമന്‍റെ ചിത്രം ട്വിറ്ററിലൂടെ പുറത്തിറക്കിയത്.

ബോണ്‍ സൂപ്രമസി, ബോണ്‍ അള്‍ട്ടിമേറ്റം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പോള്‍ ഗ്രീന്‍ഗ്രാസ്സ്  തന്നെയാണ്  ബോണ്‍ സീരീസിന്റെ പുതിയ ഭാഗം സംവിധാനം ചെയ്യുന്നത്. ടോമി ലീ ജോണ്‍സ്, ജൂലിയ സ്ററില്‍സ്, വിന്‍സന്‍റ് കാസല്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. 2016 ജൂലൈ 29ന് ചിത്രം തിയറ്ററുകളിലെത്തും.

ഹോളിവുഡിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ബോണ്‍ സീരീസിലെ ബോണ്‍ ഐഡന്റിറ്റി (2002),  ബോണ്‍ സൂപ്രമസി (2004), ബോണ്‍ അള്‍ട്ടിമേറ്റം (2007). മാട്ട് ഡാമണ്‍ നായകനായെത്തിയ ഈ മൂന്ന് ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. ജയിംസ് ബോണ്ട് കഥാപാത്രത്തെ പോലും വെല്ലുന്നതായിരുന്നു മാട്ട് ഡാമണ്‍ അവതരിപ്പിച്ച ജേസണ്‍ ബോണ്‍ എന്ന നായകവേഷം.

2012ല്‍ ബോണ്‍ ലെഗസി എന്ന പേരില്‍ ചിത്രത്തിന്റെ നാലാം ഭാഗവും പുറത്തിറങ്ങി. ഇനി ജേസണ്‍ ബോണ്‍ ആകാന്‍ താനില്ലെന്ന് പ്രഖ്യാപിച്ച മാട്ട് ഡാമണ്‍ പടത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. അങ്ങനെ ജേസണ്‍ ബോണിന് പകരം ആരോണ്‍ ക്രോസ് എന്ന കഥാപാത്രത്തെ നായകനാക്കി പടം പുറത്തിറക്കി. ജെറമി റെന്നര്‍ ആണ് ഈ വേഷം ചെയ്തത്. ഫലമോ എട്ടുനിലയില്‍ പടം പൊട്ടി.

ജേസണ്‍ ബോണില്ലാതെ എന്ത് ബോണ്‍ സീരീസ്... ബോണ്‍ സീരീസിന്റെ പുതിയ ഭാഗം പോള്‍ ഗ്രീന്‍ഗ്രാസ്സ് സംവിധാനം ചെയ്താല്‍ തിരിച്ചെത്താമെന്ന ഉറപ്പ് ഡാമണ്‍ നേരത്തെ തന്നെ യൂണിവേഴ്സല്‍ സ്റ്റുഡിയോസിന് കൊടുത്തിരുന്നു. മാട്ട് ഡാമണെ തന്നെ നായകനാക്കി 2010ല്‍ ഗ്രീന്‍ സോണ്‍ എന്ന ചിത്രവും പോള്‍ സംവിധാനം ചെയ്തിരുന്നു. ടോം ഹാങ്ക്സ് നായകനായെത്തിയ ക്യാപ്റ്റന്‍ ഫിലിപ്സ് ആണ് അദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.