Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർതാരത്തിന് എയ്ഡ്സ്; നടിമാരും രോഗഭീഷണിയിൽ

hollywood

ഹോളിവുഡിലെ ഒരു സൂപ്പർതാരം എച്ച്ഐവി ബാധിതനാണെന്ന വാർത്ത ഹോളിവുഡ് സിനിമാലോകത്തെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്. നിരവധി നായിക നടിമാരും ഹോളിവുഡ് മോഡലുകളും കാമുകിമാരായി ഉണ്ടായിരുന്ന ഈ നടന്റെ കുത്തഴിഞ്ഞ ലൈംഗികജീവിതമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.

രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ തന്റെ മുന്‍കാമുകിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ടെലിവിഷൻതാരങ്ങൾ, പ്രമുഖ മോഡല്‍, ഓസ്കർ അവാര്‍ഡ് നേടിയ ഒരു അഭിനേത്രി ഹോളിവുഡിലെ ഒരു പ്രമുഖ വനിത തുടങ്ങിയ നിരവധി പേരുമായി ഇദ്ദേഹം ലൈംഗിക ബന്ധം പുലർത്തിയിരുന്നു.

ഇവരില്‍ ആരില്‍ നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നടന് എയ്ഡ്‌സ് പിടിപെട്ടെന്ന് വാര്‍ത്ത ഹോളിവുഡിലാകമാനം ഭീതിപടർത്തിയിട്ടുണ്ട്. മാത്രമല്ല നടനുമായി ബന്ധമുള്ള പല നടിമാരും ആശങ്കയിലാണ്. ഇവരില്‍ ആരില്‍ നിന്നാണ് നടന് രോഗബാധയുണ്ടായതെന്നത് തെളിയുന്നതിന്റെ അടിസ്ഥാനത്തില്‍ അതിന് കാരണക്കാരിയായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് നടന്റെ അഭിഭാഷകര്‍.

തനിക്കുണ്ടായ ഈ അവസ്ഥയെപ്പറ്റി സുഹൃത്തുക്കളോടും ജനങ്ങളോടും തുറന്നുപറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും സിനിമാകരിയറിനെ ബാധിക്കുമെന്ന ഭയം അദ്ദേഹത്തെ അലട്ടുന്നുണ്ട്. മാത്രമല്ല താനാരാണെന്ന് വെളിപ്പെടുത്തിയാൽ കാമുകിമാർ നിയമനടപടിയുമായി മുന്നോട്ട് വരാനും സാധ്യതയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.