Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോം ഹാങ്ക്സും ഇർഫാനും; ഇൻഫേർണോ ട്രെയിലർ

tom-irfan

ടോം ഹാങ്ക്സ്, ബോളിവുഡ് താരം ഇർഫാൻ ഖാൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ഇൻഫേർണോ ട്രെയിലർ പുറത്തിറങ്ങി. ഡാവിഞ്ചി കോഡിലൂടെ ലോകമെങ്ങും വായനക്കാരെ ദുരൂഹതയുടെ വഴികളിലേക്ക് നയിച്ച പ്രമുഖ നോവലിസ്റ്റ് ഡാന്‍ ബ്രൗണിന്റെ ഇതേപേരിലുള്ള നോവലാണ് സിനിമയ്ക്ക് ആധാരം.

INFERNO - Teaser Trailer (HD)

ഫെലിസിറ്റി ജോൺ നായികയാകുന്നു. ഏയ്ഞ്ചൽസ് ആൻഡ് ഡിമൻസ്, ഡാവിഞ്ചി കോഡ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോൺ ഹൊവാർഡ് തന്നെയാണ് സംവിധാനം. ചിത്രം ഒക്ടോബർ‌ 14ന് തിയറ്ററുകളിലെത്തും.  

Your Rating: