Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോണി ഡെപ്പും ആംബെർ ഹിയേർഡും വിവാഹമോചിതരാകുന്നു

jony-amber

ഹോളിവുഡിലെ സൂപ്പർതാര ജോഡികളായ ജോണി ഡെപ്പും ആംബെർ ഹിയേർഡും വിവാഹമോചിതരാകുന്നു. ആംബെർ ആണ് ഭർത്താവിൽ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

പതിനഞ്ച് മാസം നീണ്ടുനിന്ന ദാമ്പത്യബന്ധത്തിന് ഇതോടെ വിരാമമായി. ഇരുവർക്കും കുട്ടികളില്ല. 2011ൽ പുറത്തിറങ്ങിയ റം ഡയറിയിൽ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും അത് പിന്നീട് വിവാഹജീവിതത്തിലെത്തുന്നതും.

നേരത്തെ തെറ്റായ രേഖകള്‍ ഹാജരാക്കി ബ്രിസ്ബേനിലേക്ക് നായകളെ കടത്തിയ സംഭവത്തിൽ ആംബെർക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് നടി രണ്ടു വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളെ ബ്രിസ്ബേനിലേക്ക് കടത്തിയതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇവര്‍ കുറ്റക്കാരെന്നു കണ്ടെത്തുകയും നല്ല നടപ്പിന് ശിക്ഷിക്കുകയും ചെയ്തു. മാത്രമല്ല ഇരുവരും പൊതുമാപ്പു പറയുകയും ചെയ്തിരുന്നു.  

Your Rating: