ഈ ആഴ്ച റിലീസിനെത്തുന്ന ജുറാസിക് വേള്‍ഡിന്റെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിട്ട് 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കും.
സ്പീല്‍ബെര്‍ഗ് സഹനിര്‍മാതാവായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോളിന് ട്രിവേറോ ആണ്. ക്രിസ് പാറ്റ്, നിക്ക് റോബിന്‍സണ്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. യൂണിവേഴ്സല്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ട്രെയിലറുകളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജൂണ്‍ 12 നാണ് ലോകമെന്പാടും ജുറാസിക് വേള്‍ഡ് റിലീസ് ചെയ്യുന്നത്. ജൂണ്‍ 11ന് ചിത്രം ഇന്ത്യയില്‍ റിലീസിനെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.