Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീഫ് നിരോധനം; ഡികാപ്രിയോയെ കൂട്ടുപിടിച്ച് ആർഎസ്എസ്

Leonardo-DiCaprio

ലോകം മുഴുവൻ ഗോമാംസം കഴിക്കരുതെന്നാണോ ആർഎസ്എസിന്റെ ആഗ്രഹം? അതെന്തായാലും, ഓസ്കർ ജേതാവായ നടൻ ലിയനാർഡോ ഡി കാപ്രിയോയുടെ താരമൂല്യത്തിന്റെ തേരേറി ബീഫ് ബാൻ നീക്കങ്ങളെ ശക്തിപ്പെടുത്താൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. ഡി കാപ്രിയോയുടെ പരിസ്ഥിതി സൗഹൃദ മനോഭാവവും നിലപാടുകളും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് മുതലെടുക്കുവാനാണ് ആർഎസ്എസിന്റെ ശ്രമങ്ങളെന്നാണ് സൂചന.

ആർഎസ്എസിന്റെ രാജ്യാന്തര ഘടകമായ ഹിന്ദു സ്വയംസേവക് സംഘിന്റെ സുവർണജൂബിലി ആഘോഷം ഈ മാസം 31 ന് ബ്രിട്ടനിലാണ്. ഇതിനായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലയും ലണ്ടനിലെത്തുന്നുണ്ട്. ലിയനാർഡോ ഡി കാപ്രിയോ, സർ റിച്ചാർഡ് ബ്രാന്‍സൺ, സർ ഡേവിഡ് ആറ്റൻ‌ബറോ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

മൃഗസംരക്ഷണം, പ്രകൃതിസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ ഒട്ടേറെ പരിപാടികളിൽ ലിയനാർ‍‍ഡോ ഡി കാപ്രിയോ പങ്കെടുത്തിട്ടുണ്ട്. അമേരിക്കൻ നടനായ ലിയനാര്‍ഡോയ്ക്ക് ഇന്ത്യയിലും ആരാധകർ ഏറെയാണ്. ആർഎസ്എസിന്റെ കൂർമ ബുദ്ധി ലിയനാർഡോയുടെ കാര്യത്തിൽ നടപ്പിലാകുമോയെന്ന കാര്യങ്ങൾ കണ്ടുതന്നെയറിയണം.