അന്തരിച്ച ആപ്പിള്‍ മുന്‍മേധാവി സ്റ്റീവ് ജോബ്സിന്‍റെ ജീവിതത്തെ ആദാരമാക്കി അടുത്ത ഹോളിവുഡ് ചിത്രം ഒരുങ്ങുന്നു. ഓസ്കര്‍ ജേതാവായ ഡാനി ബോയെല്‍ ആണ് സ്റ്റീവ് ജോബ്സ് എന്ന പേരില്‍ പുറത്തിറങ്ങുന്ന സിനിമയുടെ സംവിധായകന്‍.
മൈക്കല്‍ ഫാസ്ബെന്‍ഡര്‍ ആണ് ചിത്രത്തില്‍ ജോബ്സിന്‍റെ വേഷത്തില്‍ എത്തുന്നത്. കേറ്റ് വിന്‍സ്ലെറ്റ് നായികയാകുന്നു. സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ആകുന്നത്.
നേരത്തെ സ്റ്റീവിന്റെ ജീവിതം ആധാരമാക്കി ജോഷ്വാ മൈക്കല്‍ സ്‌റ്റേണ്‍ 'ജോബ്‌സ്' എന്ന പേരിലൊരു ചിത്രം പുറത്തിറക്കിയിരുന്നു. ആഷ്ടെന്‍ കുച്ചെര്‍ ആയിരുന്നു ചിത്രത്തില്‍ ജോബ്്സ ആയി എത്തിയത്.