Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോര്‍ഗന്‍ ഫ്രീമാന്റെ കൊച്ചുമകള്‍ കാമുകന്‍റെ കുത്തേറ്റ് മരിച്ചു

morgan-freeman-hines

പ്രശസ്ത ഹോളിവുഡ് സൂപ്പര്‍താരം മോര്‍ഗന്‍ ഫ്രീമാന്റെ കൊച്ചുമകളും നടിയുമായ എഡീന ഹൈന്‍സിനെ കുത്തേറ്റു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് എഡീനയുടെ ശരീരം മാന്‍ഹട്ടനിലെ ഒരു തെരുവില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.

എഡീനയുടെ കാമുകനാണ് നടുറോഡില്‍ നടിയെ കുത്തിവീഴ്ത്തിയത്. 33 കാരിയായ എഡീന ഹൈന്‍സ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ന്യുയോര്‍ക്കിലെ വാഷിങ്ങ്ടണ്‍ ഹൈറ്റ്‌സ് ഏരിയയിലെ വീടിന് അടുത്ത് വച്ചാണ് സംഭവം. ശവശരീരത്തിനടത്ത് നിന്ന് അലറുകയായിരുന്ന കാമുകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എഡീനയുടെ ദുഷ്ടപിശാചുക്കളെ ഞാന്‍ പുറത്താക്കുന്നുവെന്ന് കൊലയാളി അലറിവിളിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. 30 കാരനായ കാമുകന്‍ മനശാസ്ത്രജഞരുടെ നിരീക്ഷണത്തിലാണ്.

എഡീന ന്യുയോർക്ക് സർവകലാശാലയിൽനിന്ന് അഭിനയത്തിൽ ബിരുദം നേടിയിരുന്നു. ഏതാനും ഹ്രസ്വ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.