Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22ാം വയസില്‍ രക്ഷപ്പെട്ടു; 79ാം വയസില്‍ പിടികൂടി

സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളില്‍ എന്നും ഒന്നാമതാണ് ദ് ഷോഷാങ്ക് റിഡംപ്ഷന്‍ എന്ന ഹോളിവുഡ് ചിത്രം. ഇരുമ്പഴിയ്ക്കുള്ളില്‍ അകപ്പെടുന്ന ആന്‍ഡിയുടെ അതിജീവനത്തിന്റെ കഥയാണ് ഈ ചിത്രം പറഞ്ഞത്.

എന്നാല്‍ യഥാര്‍ത്ഥ ആന്‍ഡിയെ കഴിഞ്ഞ ദിവസം പിടികൂടി. 57 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയില്‍ചാടിയ ആന്‍ഡിയ്ക്ക് ഇപ്പോള്‍ 79 വയസ് പ്രായമുണ്ട്. ഫ്രാങ്ക് ഫ്രെഷ് വാട്ടര്‍ ആണ് യഥാര്‍ത്ഥ കഥയിലെ ആന്‍ഡി. 1957ല്‍ ഫ്രാങ്ക് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ കൊല്ലപ്പെടുകയുണ്ടായി. 20 വയസ് പ്രായമുണ്ടായിരുന്ന ഫ്രാങ്കിനെ അന്ന് 20 വര്‍ഷം തടവിന് കോടതി വിധിക്കുകയുണ്ടായി.

എന്നാല്‍ ശിക്ഷാവിധി കുറയ്ക്കുകയും രണ്ട് വര്‍ഷത്തെ ജയില്‍ജീവിതത്തിന് ശേഷം ഇനി വണ്ടി ഓടിക്കരുതെന്ന പൊലീസ് മുന്നറിയിപ്പില്‍ ഫ്രാങ്കിനെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ നിയമം തെറ്റിച്ചെന്ന കാരണത്താല്‍ ഇറങ്ങിയ ഉടന്‍ തന്നെ ഫ്രാങ്കിനെ വീണ്ടും ജയിലിലടക്കുകയുണ്ടായി. ഒഹിയോ സ്റ്റേറ്റ് റെഫോര്‍മേറ്ററി എന്ന ജയിലിലാണ് ഫ്രാങ്കിനെ പാര്‍പ്പിക്കുയുണ്ടായത്. ഇതേ ജയിലിലാണ് ഫ്രാങ്ക് ഡറബോണ്ട് എന്ന സംവിധായകന്‍ ഷോഷാങ്ക് റിഡംപഷന്‍ എന്ന സിനിമ ചിത്രീകരിച്ചതും.

shawshank-redemption-images

1959 സെപ്റ്റംബറില്‍ ഫ്രാങ്ക് അവിടെ നിന്നും ജയില്‍ ചാടി. പിന്നീട് 56 വര്‍ഷവും ഫ്രാങ്കിനെപ്പറ്റി ഒരു വിവരം പോലും പൊലീസിന് ലഭിച്ചിട്ടില്ലായിരുന്നു. ഒരു ട്രക്ക് ഡ്രൈവറായി ഫ്ലോറിഡയില്‍ സുഖമായി ജീവിക്കുകയായിരുന്നു കക്ഷി. അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഫ്ലോറിഡയിലെ ഒരു ഉള്‍പ്രദേശത്ത് വച്ച് ഫ്രാങ്കിനെ കാണാനിടയായി.

ഫ്രാങ്കിന്റെ ഒരു പഴയകാല ചിത്രമാണ് പൊലീസ് ഉദ്യോഗസ്ഥന് സംശയമുണ്ടാക്കിയത്. പിന്നീട് ഒരു വ്യാജകേസുണ്ടാക്കി ഫ്രാങ്കിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും വിരലടയാളം രെഖപ്പെടുത്തുകയും തുടര്‍ന്ന് ഇത് ഫ്രാങ്ക് തന്നെയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. അങ്ങനെ 56 കൊല്ലങ്ങള്‍ക്ക് ശേഷം അദ്ദേഹം പൊലീസ് പിടിയിലുമായി.

The Shawshank Redemption - Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.