Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടുകളില്ലാതെ ഡികാപ്രിയോയുടെ റെവനന്റ് ഇന്ത്യയിൽ

dicaprio

12 നോമിനേഷനുകളുമായി ഓസ്കറിൽ‌ മുന്നിട്ടുനിൽക്കുന്ന ഡികാപ്രിയോ ചിത്രം ദ് റെവനന്റ് ഇന്ത്യയിൽ റിലീസിനെത്തുന്നു. ഫെബ്രുവരി 26ന് ചിത്രം തിയറ്ററുകളിലെത്തും. എന്തും ഏതും വെട്ടികീറുന്ന സെൻസർ ബോർഡിന്റെ കത്രികപ്രയോഗം ഈ ചിത്രത്തിൽ നടത്തില്ല എന്നത് ആശ്വാസകരം. ‘എ’സര്‍ട്ടിഫിക്കേറ്റാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. രണ്ടിടത്ത് ഡയലോഗുകള്‍ നിശബ്ദമാക്കിയിട്ടുണ്ട്.

dicaprio-revenant

ലൈംഗികതയുടെ അതിപ്രസരം ഒട്ടുമില്ലാത്ത വയലൻസ് രംഗങ്ങൾ നിറഞ്ഞ ചിത്രമാണ് റെവനന്റ്. ഇതിന് മുൻപ് റിലീസായ ആക്ഷന്‍ ഹീറോ ചിത്രം ഡെഡ് പൂളില്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയ അമിതമായി ഇടപെടല്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

dicaprio-revenant

മികച്ച അഭിനേതാവ് സംവിധാനം ചിത്രം എന്നിവയടക്കം മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളാണ് റെവനന്റ് സ്വന്തമാക്കിയത്. ബാഫ്തയില്‍ മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി അഞ്ച് പുരസ്‌കാരങ്ങളും റെവനന്റ് സ്വന്തമാക്കിയിരുന്നു. 88-ാമത് ഓസ്‌കര്‍ മത്സരത്തില്‍ 12 നോമിനേഷനുകളാണ് റെവനന്റ് സ്വന്തമാക്കിയിരിക്കുന്നത്.

revenant

ഇതുവരെ ഓസ്കർ പുരസ്കാരം സ്വന്തമാക്കാത്ത ലിയനാര്‍ഡോ ഡികാപ്രിയോയുടെ ഓസ്‌കര്‍ നേട്ടമാണ്ഏവരും കാത്തിരിക്കുന്നത്. ഇതിനകം അഞ്ച് തവണ നോമിനേഷന്‍ സ്വന്തമാക്കിയ ലിയനാര്‍ഡോയക്ക് ഇത് ആറാം ഊഴമാണ്. ഫെബ്രുവരി 28നാണ് ഓസ്കർ പ്രഖ്യാപനം.

Your Rating: