Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

84കാരനായ നടനെ വിവാഹം കഴിച്ച 24കാരി

ivan-krasko

റഷ്യന്‍ ഇതിഹാസനടന്‍ ഇവാന്‍ ക്രാസ്കോ വിവാഹിതനായി. തന്നേക്കാള്‍ അറുപത് വയസ് പ്രായം കുറഞ്ഞ നതാലിയ ഷെവലിനെയാണ് എണ്‍പത്തിനാലുകാരനായ ഇവാന്‍ വിവാഹം കഴിച്ചിരിക്കുന്നത്.

സോവിയറ്റ്, റഷ്യന്‍ തുടങ്ങിയ നൂറ്റിനാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച ഇനാന്‍റെ വിദ്യാര്‍ഥിനി കൂടി ആയിരുന്നു നതാലി. ബന്ധുക്കളും അടുത്തസുഹൃക്കളും മാത്രമാണ് രഹസ്യമായി സംഘടിപ്പിച്ച വിവാഹചടങ്ങില്‍ പങ്കെടുത്തത്.

photo-krasko

വിമര്‍ശനങ്ങള്‍ ഒരുപാട് ഉയര്‍ന്നെങ്കിലും ഇരുവര്‍ക്കും അതൊരു പ്രശ്നമല്ലായിരുന്നു. ‘മാച്ച് മേഡ് ഇന്‍ ഹെവന്‍’ എന്നാണ് തങ്ങളുടെ ബന്ധത്തെ ഇവര്‍ വിശേഷിപ്പിക്കുന്നത്. ഇവാന്‍റെ നാലാം വിവാഹമാണിത്.

amrriage-ivan

അഭിയത്തിനിടെ കൊളേജുകളില്‍ ഇടക്ക് പഠിപ്പിക്കാനും ഇവാന്‍ പോകാറുണ്ട്. അങ്ങനെയാണ് നതാലിയെ പരിചയപ്പെടുന്നത്. നല്ലൊരു കുടുംബം നയിക്കണമെന്നും കുട്ടികള്‍ വേണമെന്നുമാണ് നതാലിയുടെയും ഇവാന്‍റെയും ആഗ്രഹം. ഭാവികാര്യങ്ങളില്‍ ആശങ്കയുണ്ടെങ്കിലും ഇതൊരു പുതുജീവിതമാണെന്ന് ഇവാന്‍ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.