Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേവാച്ച് പോസ്റ്ററിൽ പ്രിയങ്ക ചോപ്ര

baywatch

പ്രിയങ്ക ചോപ്ര നായികയാകുന്ന ഹോളിവുഡ് ചിത്രം ബേ വാച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ പ്രിയങ്ക ചോപ്ര ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പുറത്ത് ഇറങ്ങിയിരിക്കുന്ന പോസ്റ്ററില്‍ ഗ്ലാമറസ്സായാണ് പ്രിയങ്ക എത്തുന്നത്.

പോസ്റ്റർ പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നായകൻ ഡ്വെയ്ൻ ജോൺസൺ അടക്കമുള്ള ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം പ്രിയങ്കക്കൊപ്പമുണ്ട്.

സേത് ഗോര്‍ഡനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാണ്ടിക്കോയ്ക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ബേ വാച്ച്. നെഗറ്റീവ് റോളിലാകും താരം എത്തുക. 

Your Rating: