Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാരന്റീനോയുടെ ഹേറ്റ്ഫുള്‍ ഏറ്റിന്റെ ട്രെയിലര്‍

hateful-eight

ഹോളിവുഡ് സംവിധായകന്‍ ക്വന്റീന്‍ ടാരന്റീനോയുടെ പുതിയ ചിത്രം ഹേറ്റ്ഫുള്‍ ഏറ്റിന്റെ ട്രെയിലര്‍ പുറത്ത്. വെസ്റ്റേണ്‍ ത്രില്ലറായി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ സാമുവല്‍ ജെ ജാക്ക്‌സണ്‍, കര്‍ട്ട് റസല്‍, ജെനിഫര്‍ ജേസണ്‍ ലെ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ ഈ ചിത്രത്തിന്റെ തന്നെ തിരക്കഥ പുറത്തായതിനെ തുടര്‍ന്ന് ടാരന്റീനോ ഈ ചിത്രം ഉപേക്ഷിച്ചെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പുതിയ ചിത്രത്തിന്റെ പേരും അനൌണ്‍സ് ചെയ്ത് ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് തിരക്കഥ പുറത്തായത്. തിരക്കഥ പുറത്തായ സ്ഥിതിക്ക് പടം നിര്‍ത്തിവെച്ച് ഈ കഥ പുസ്തകം ആക്കാനുള്ള പരിപാടിയിലായിരുന്നു ടാരന്റീനോ. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ട്രെയിലറില്‍ ചിത്രം അടുത്തവര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് പറയുന്നത്.

ഹോളിവുഡില്‍ നിലനിന്നു പോകുന്ന പരമ്പരാഗത ശീലങ്ങളെ പൊളിച്ചടുക്കി സിനിമയെടുക്കുന്ന സംവിധായകനാണ് ക്വന്റീന്‍ ടാരന്റീനോ. ജാങ്കോ അണ്‍ചെയ്ന്‍ഡ് എന്ന ചിത്രത്തിന് ശേഷം ഇത്തവണയും വെസ്റ്റേണ്‍ ശൈലിയില്‍ തന്നെ പടമെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

THE HATEFUL EIGHT - Official Teaser Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.