ഹോളിവുഡിലെ മസില്മാന് ഡ്വെയ്ന്‍ ജോണ്സണ് (റോക്ക്) ഇന്‍സ്റ്റഗ്രാമില്‍ ഒരു വിഡിയോ അപ്ഡേറ്റ് ചെയ്തു. ഒരു ഭീകര വിഡിയോ. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ് റോക്കിന്റെ വിരല്‍ നടുവെ ഒടിഞ്ഞിരുന്നു. ഈ വിരലുമായുള്ള വിഡിയോ ആണ് റോക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
സെന്‍ട്രല്‍ ഇന്റലിജന്‍സ് എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സെറ്റിനിടെ തെന്നിവീണാണ് അപകടമുണ്ടായതെന്ന് റോക്ക് വിവരിക്കുന്നു. എന്നാല്‍ സംഗതി പറ്റീരാണെന്ന് ഹോളിവുഡ് സൈറ്റായ വൈറൈറ്റി ഡോട്ട്. കോം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന കൃത്രിമ കൈ ഉപയോഗിച്ചാണ് റോക്ക് ഈ വിഡിയോ എടുത്തിരിക്കുന്നതെന്നാണ് വൈറൈറ്റി പറയുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ പരുക്കല്ലെന്ന് റോക്ക് വിഡിയോയില്‍ പറയുന്നുമില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.