ജെന്നിഫര്‍ ലോറന്‍സ് ആണ് ഹോളിവുഡിലെ താരറാണി. വയസ് 25 ആയിട്ടൊള്ളൂ. എന്നാല്‍ പ്രതിഫലം കേട്ടാല്‍ ഞെട്ടും. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയായി ഫോര്‍ബ്സ് മാസിക തിരഞ്ഞെടുത്തിരിക്കുന്നത് ജെന്നിഫറിനെയാണ്.
52 മില്യണ്‍ യു എസ് ഡോളറാണ് ഓസ്‌കര്‍ ജേതാവായ ജെന്നിഫര്‍ ലോറന്‍സിന്റെ പോയ വര്‍ഷത്തെ പ്രതിഫലം. പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്നിഫറിന്‍റെ അടുത്തുപോലും ആരുമില്ല. എക്സ്മെന്‍, ഹങ്കര്‍ ഗെയിംസ് സിനിമകളിലൂടെ ശ്രദ്ധേയയാണ് ഈ സുന്ദരി.
ഹോളിവുഡ് സുന്ദരി സ്‌കാര്‍ലറ്റ് ജൊഹാന്‍സനാണ് പ്രതിഫലത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്‍. 35.5 മില്യണ്‍ യു എസ് ഡോളറാണ് ഇവരുടെ പ്രതിഫലം.
നടിയും കൊമേഡിയനും എഴുത്തുകാരിയും ഫാഷന്‍ ഡിസൈനറുമായ മെലീസ മക്കാര്‍തിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 23 മില്യണ്‍ യു എസ് ഡോളറാണ് ഇവരുടെ പ്രതിഫലം .
ചൈനയില്‍ നിന്നാണ് നടിമാരിലെ നാലാമത്തെ സമ്പന്ന. ചൈനീസ് നടിയും ടി വി പ്രൊഡ്യൂസറുമായ ഫാന്‍ ബിങ്ബിങ് ആണ് 21 മില്യണ്‍ യു എസ് ഡോളറോടെ നാലാം സ്ഥാനത്ത്.
അമേരിക്കന്‍ നടിയും നിര്‍മാതാവും സംവിധായികയുമായ ജെനിഫര്‍ അനിസ്റ്റനാണ് അഞ്ചാം സ്ഥാനത്ത്. 16.5 മില്യണ്‍ യു എസ് ഡോളര്‍
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.