Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോം ഹാങ്ക്സ്-സ്പീല്‍ബര്‍ഗ് ചിത്രം; ട്രെയിലര്‍

bridge-of-spies

ഹോളിവുഡിലെ ഇതിഹാസങ്ങളായ സ്പീല്‍ബര്‍ഗും ടോം ഹാങ്ക്സും വീണ്ടും ഒന്നിക്കുന്ന ബ്രിഡ്ജ് ഓഫ് സ്പൈസ് റിലീസിങിനൊരുങ്ങുന്നു. 2012ല്‍ പുറത്തിറങ്ങിയ ലിങ്കണ്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ശീതയുദ്ധകാലത്തെ ചാരക്കഥയാണു പ്രമേയം. ജയിംസ് ഡോണോവൻ എന്ന അറ്റോർണിയാണു കഥാനായകൻ. പദ്ധതി യാഥാർഥ്യമായാൽ, ടോം ഹാങ്ക്സും സ്പീൽബെർഗും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. സ്പീൽബെർഗ് സംവിധാനം ചെയ്ത സേവിങ് പ്രൈവറ്റ് റ്യാൻ‘ നേടിയത് 216.5 ദശലക്ഷം ഡോളർ. 2002ൽ ക്യാച്ച് മീ ഇഫ് യു ക്യാൻ‘ 164.6 ദശലക്ഷം ഡോളർ നേടി.

ശീതയുദ്ധകാലത്ത്, 1960ൽ ആകാശപരിധി ലംഘിച്ചതിനെത്തുടർന്നു സോവിയറ്റ് യൂണിയൻവെടിവച്ചിട്ട അമേരിക്കൻ ചാരവിമാനത്തിലെ പൈലറ്റ് ഗാരി പവേഴ്സിനെ അവർ തടവിലാക്കി. അമേരിക്കൻ രഹസ്യ ഏജന്റ് കൂടിയായപവേഴ്സിനെ മോചിപ്പിക്കാനുള്ള ഒത്തുതീർപ്പു ചർച്ചയ്ക്കു മുന്നിട്ടിറങ്ങിയതു ജയിംസ് ഡോണോവനായിരുന്നു.

സേവിങ് പ്രൈവറ്റ് റ്യാൻ (1998), ക്യാച്ച് മി ഇഫ് യൂ ക്യാൻ (2002), ദ് ടെർമിനൽ (2004) എന്നീ സ്പീൽബെർഗ് സിനിമകളിലാണ് ടോം ഹാങ്ക്സ് ശ്രദ്ധേയ വേഷങ്ങൾ ചെയ്തത്.എക്സ്ട്രീംലി ലൗഡ് ആൻഡ് ഇൻക്രെഡിബ്ലി ക്ലോസ്‘ ആണു ഹാങ്ക്സ് പൂർത്തിയാക്കിയ മറ്റൊരു ചിത്രം. 2005ൽ ഇറങ്ങിയ ജോനാഥൻ സഫ്രാൻ ഫോയറിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്.

Bridge Of Spies Trailer