Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ആസിഫ് അലിയുടെ രണ്ടാം വരവ്

asifali-interview-imemyslef

ആസിഫ് അലി ഇന്ന് ഒരു പുതിയ മനുഷ്യനാണ്. പക്വതയില്ലായ്മ മൂലം ഉണ്ടായ അനവധി പ്രശ്നങ്ങളൊക്കെ മറന്ന് സ്വന്തം തെറ്റ് അംഗീകരിച്ച് ഒരു രണ്ടാം വരവിന് ഒരുങ്ങുകയാണ് ആസിഫ്. ഒരു പുതിയ മനുഷ്യനായും നടനായും. അഭിനയജീവിതത്തെപ്പറ്റിയും വിവാദങ്ങളെപ്പറ്റിയും അദ്ദേഹം മനോരമ ഒാൺലൈൻ ഐ മി മൈസെൽഫിൽ സംസാരിച്ചപ്പോൾ.

പഴമക്കാരുടെ കൂടെ പുതുമുഖത്തിന്റെ വരവ് ?

ഞാൻ ഒട്ടും തഴക്കം വന്ന അഭിനേതാവല്ല. സിനിമകൾ കണ്ട് ഇഷ്ടപ്പെട്ട് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചയാളാണ് ഞാൻ .ഒരു ആക്ടർ എന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗുണമാണ് ഞാൻ ചെയ്ത ‌ആദ്യത്തെ സിനിമകള്‍. ശ്യാം‌ം സാറിന്റെ കൂടെ, പിന്നെ സിബി സാറിന്റെ കൂടെ പിന്നാലെ സത്യേട്ടൻ, ജോഷി സാർ എന്നിവർക്കൊപ്പം. മലയാള സിനിമകളിലെ പേരെടുത്ത് പറയാവുന്ന സംവിധായകരുടെ കൂടെ വർക്ക് ചെയ്തത് എന്നെ ഒരു അഭിനേതാവെന്ന നിലയിൽ എന്നെ ഭയങ്കരമായി സ്വാധീനിച്ചു. അഭിനയത്തെപ്പറ്റി എനിക്കുള്ള കാഴ്ചപ്പാട് തന്നെ അത് മാറ്റിയെടുത്തു. ശ്യാംസാറിന്റെ കൂടെ ഋതു ചെയ്ത് ആദ്യത്തെ 5 ദിവസം കൊണ്ട് തന്നെ ഞാന്‍ ആഗ്രഹിച്ചതോ ഞാൻ കണ്ടതോ ഒന്നും അല്ല അഭിനയം എന്ന് മനസ്സിലായി.

ഏത് മലയാളിയുെട ഇഷ്ടചിത്രങ്ങൾ എടുത്താലും അതിൽ സിബിമലയിൽ പടങ്ങൾ എത്ര കാണുമെന്ന് നമുക്കെല്ലാവർക്കുമറിയാം. ഒരു ആക്ടറെന്ന നിലയിൽ എനിക്ക് ഭയങ്കരമായ ഒരു പോളീഷിങ് അവരുടെ എല്ലാം സൈ‌ഡിൽനിന്നും കിട്ടി. പക്ഷേ, അതിന് ശേഷം എന്റെ സെലക്ഷൻ ഒാഫ് സിനിമകളോ അതോ അല്ലെങ്കിൽ ഞാൻ ചെയ്തി‌ട്ടുള്ള വർക്കും വച്ചിട്ട് എന്നെ ഒരു ന്യൂ ജെനറേഷൻ ആക്ടർ എന്ന് ക്ലാസിഫൈ ചെയ്തു. അത് ചിലപ്പോ എന്റെ ലുക്സ് കൊണ്ടായിരിക്കാം. അത് ബ്രേക്ക് ചെയ്ത് ഒരു നല്ല ആക്ടർ എന്ന രീതിയിൽ എസ്റ്റാബ്ലിഷ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്.

Watch Full Video Interview

അഭിനയത്തില്‍ നിന്നും നിര്‍മാണത്തിലേക്ക് ?

എന്റെ മകന്റെ പേരിലാണ് ആ നിർമാണ കമ്പനി ഞങ്ങൾ രൂപീകരിച്ചിട്ടുള്ളത്. ആദംസ് വേൾഡ് ഒാഫ് ഇമാജിനേഷൻ. ബ്രിജീഷ്, സജിൻ, പിന്നെ ഞാനും ചേർന്നാണ് ഇൗ സംരംഭത്തിന് തുടക്കമിട്ടിട്ടുള്ളത്. കോഹിനൂരിന്റെ കഥ എന്റെ അടുത്ത് ആദ്യം പറയുമ്പോൾ ഇത് നിർമാണം ഒന്നും മനസ്സിലില്ലായിരുന്നു. ഒരു നടൻ എന്ന നിലയിൽ മാത്രമാണ് ഞാൻ അതിനെ കണ്ടത്. ഇത് എൺപതുകളിൽ നടക്കുന്ന ഒരു കഥയാണ്. അതാണൊരു ആക്ടർ എന്ന നിലയിൽ എന്നെ ആദ്യം എക്സൈറ്റഡ് ആക്കിയത്. നിർമാണകമ്പനി എന്ന സ്വപ്നം പണ്ടു മുതലെ ഉള്ളതിനാൽ എന്റെ രണ്ട് സുഹൃത്തുക്കളുമായി ആലോചിച്ച് കോഹിനൂരിനെ ഞങ്ങളുടെ ആദ്യ സംരഭമാക്കാൻ തീരുമാനിക്കുകയായിരുന്നു. എല്ലാരീതിയിലും എനിക്ക് കോൺഫിഡൻസ് തന്ന ഒരു സ്ക്രിപ്റ്റാണ് കോഹിനൂരിന്റേത്.

ആസിഫിന് പഴയ ലാലേട്ടൻ ലുക്ക് ഒക്കെ ഉണ്ടെന്ന് പറച്ചിലുണ്ട്

കോഹിനൂരിലെ പാട്ട് കണ്ടിട്ട് ഒരു പാട് പേർ പറഞ്ഞു. എവിടെയൊക്കെയോ പഴയ ഒരു ലാലേട്ടൻ ഫ്ളേവർ കേറുന്നുണ്ട്. അതൊരു പോസിറ്റീവ് ആണ്, അതേ സമയം ഒരു അഭിനേതാവെന്ന നിലയിൽ നെഗറ്റീവും ആണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ചിലപ്പോള്‍ ഒരു റീ കളക്ഷൻ ആയിരിക്കും. ഞാൻ കണ്ടിട്ടുള്ള പല സിനിമകളുടെയും അക്കാലത്ത് ഞാൻ ഇഷ്ടപ്പെട്ടിരുന്ന പല പാട്ടുകളുടെയുമൊക്കെ ഒരു മൂഡ് ഹേമന്തമെൻ എന്ന പാട്ടിൽ വന്നിട്ടുണ്ട്. അപ്പോൾ പ്രേക്ഷകന് പെട്ടെന്ന് ഒാർമ വരുക ലാലേട്ടൻ പാട്ടുകളാണ്. ചിലപ്പോള്‍ അതിന്റെ ഒരു ഫ്ളേവർ ആയിരിക്കാം അങ്ങനെ ഒരു തോന്നലുണ്ടാക്കിയത്.

asifali-imemyself

സിനിമ പിടിക്കാനിറങ്ങും മുമ്പ് ആരോടെങ്കിലും ഉപദേശം ചോദിച്ചോ ?

എല്ലാ കാര്യങ്ങളിലും എനിക്ക് എന്റേതായ ഒരു തീരുമാനങ്ങളുണ്ട്. അതിന്റെ റിസൾട്ട് എന്തായാലും അതിപ്പം പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും അതിന്റെ ഒരു ടെൻഷൻ എനിക്ക് മാത്രം മതിയെന്നൊരു ധാരണയുണ്ട്. എനിക്ക് എല്ലാവരെയും സന്തോഷിപ്പിക്കാൻ പറ്റിയാൽ അത് ഒരു സർപ്രൈയ്സ് ആയിരിക്കണം എന്നുള്ളൊരു അഹങ്കാരം എനിക്കുണ്ട്. പ്രൊഡക്ഷൻ എന്നൊരു പ്ലാന്‍ വന്നുപ്പോൾ, ഞാൻ എന്റെ ഭാര്യയുമായി ചർച്ച ചെയ്തു. കാരണം ഇപ്പോൾ പല കാര്യങ്ങളും എനിക്ക് ഡിസ്ക്കസ് ചെയ്യാൻ ഫ്രീഡം ഉള്ളത് എന്റെ ഭാര്യയുടെ അടുത്താണ്.

ഒരു കാര്യത്തിൽ‌ പോലും എനിക്ക് ഒരു മോശം വരണമെന്ന് ആഗ്രഹിക്കുന്ന ട്ടുകാർ എനിക്കില്ല. ഇവരെല്ലാം എന്നെ നന്നായിട്ട് സപ്പോർട്ട് ചെയ്യുെമന്നുള്ള വിശ്വാസം എല്ലാവർക്കും ഉള്ളതു കൊണ്ട് ഒരു രീതിയിലും ആരും എന്നെ ഡിസ്ക്കറേജ് ചെയ്തിട്ടില്ല. പക്ഷേ , തീരുമാനം കൃത്യമായിരിക്കണം. കൃത്യമായ പ്ലാൻഡ് ആയിരിക്കണം. എന്റെ പല കാര്യങ്ങളും ഒട്ടും സിസ്റ്റമാറ്റിക്ക് അല്ലെന്ന് തന്നെ പലരും പറയാറുണ്ട്. അപ്പോ, അതൊക്കെ മാറ്റി, കുറച്ചു കൂടി പ്ലാൻഡ് ആയിട്ടുള്ള അപ്രോച്ച് ആയിരിക്കമെന്നുള്ള ഒരു ഉപദേശം മാത്രം എന്റെ ഫ്രണ്ട്സിന്റേയും ഫാമിലിടേയും ഭാഗത്തു നിന്ന് എനിക്ക് കിട്ടിയത്.

ഒരു വളരെ നല്ല ഒരു തീരുമാനം ആയിരുന്നു. മനസ്സിന് വല്ലാത്ത സന്തോഷം തോന്നി, കാര്യം ഞാൻ സിനിമയിൽ കുറച്ചു കൂടി ഡീറ്റേല് ആയിട്ട് കടക്കാൻ അല്ലെങ്കിൽ സിനിമയുടെ ഒരു അടുത്ത സ്റ്റെപ്പിലേക്കുള്ള ഒരു അപ്രോച്ച് ആയിട്ടൊക്കെ എനിക്ക് ഫീൽ ചെയ്തു. ഇതേ സമയത്ത് എന്റെയടുത്ത് ഒരു പാടുപേർ പറഞ്ഞു ഇതൊരു ഭയങ്കര ടെന്‍ഷൻ ഉള്ള പരിപാടിയായിരിക്കും. ലൊക്കേഷനിലെ നിന്റെ ഒരു കളി ചിരിയൊക്കെ ചിലപ്പോൾ ഇതിനെ ബാധിച്ചേക്കാം, ചിലപ്പോള്‍ ഒരു പ്രൊഡക്ഷൻ അല്ലെങ്കിൽ ഒരു പ്രൊഡ്യൂസർ എന്നുള്ള നിലയില്‍ ഒരു ടെൻഷൻ കുറച്ച് നിനക്ക് ലോക്കേഷനിൽ ഫീൽ െചയ്യുമെന്ന് പറഞ്ഞു. പക്ഷേ, എനിക്കത് മറിച്ചാണ് തോന്നിയത് എനിക്കൊരു ഭയങ്കരമായ ഒരു ഫ്ര‌ീഡം ലൊക്കേഷനില്‍ ഫീൽ ചെയ്തു. 100 ശതമാനം ഇത് എന്റെ സിനിമയാണ് എനിക്ക് വളരെ കംഫർട്ടബിൾ ആയിട്ട് ഷൂട്ട് ചെയ്യാനുള്ള ഒരു അറ്റ്മോ‌സ്പിയർ ക്രിയേറ്റ് ചെയ്യാന്‍ എനിക്ക് പറ്റി. എനിക്കെന്നല്ലാ.. എന്റെ കൂടെയുള്ള കോ ആക്ടേഴ്സിനും ടെക്നീഷ്യൻസിനും എല്ലാം അവരുടെ എല്ലാം ആഗ്രഹവും അവരുടെ എല്ലാം സംതൃപ്തിയും നോക്കീട്ടാണ് ഞങ്ങൾ ഇൗ സിനിമ ചെയ്തിട്ടുള്ളത്.

എന്റെ കരിയർ ശരിക്കും ആഫ്റ്റര്‍ ആന്റ് ബിഫോർ കോഹിനൂർ എന്ന് ഡിവൈഡ് ചെയ്യാൻ അല്ലെങ്കിൽ ക്ലാസിഫൈ ചെയ്ത് ‌ പറയാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു വ്യത്യാസം എനിക്കുണ്ടായി. ഞാൻ ഇത്രയും ആഗ്രഹിച്ച്, ഇത്രയും എഫോർട്ട് ഇട്ട് ഇത്രയും സിസ്റ്റ‌മാറ്റിക്ക് ആയി ചെയ്ത മറ്റൊരു കാര്യം ഉണ്ടായിട്ടില്ല.

ഫോണെടുക്കാത്തവനെന്ന ദുഷ്പേരിക്കുറിച്ച് ?

വളരെ തുറന്ന് പറഞ്ഞാൽ ഒരു പക്വതയുടെ പ്രശ്നമായിരുന്നു എല്ലാം. ഒട്ടും പക്വത ഇല്ലാത്ത സമയത്താണ് ഞാൻ സിനിമയിൽ വന്നത്. ഞാൻ വിചാരിച്ചൊരു ലോകമേ അല്ല സിനിമ എന്നു മനസ്സിലാക്കാൻ വൈകി. ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ വന്നപ്പോൾ ഇത് ഇത്രയും റെസ്പോൺസിബിലിറ്റിയുള്ള ഒരു കാര്യമാണ്, ഇതിന്റെ പിന്നിലുള്ള എല്ലാത്തിലും എന്റെ കോർഡിനേഷനും എന്റെ കൃത്യമായ റീച്ചും വേണം എന്ന് സിനിമയിൽ വന്ന്തിനു ശേഷമാണ് ഞാൻ അറിഞ്ഞത്. ഒരു സിനിമ മാത്രമല്ല അത് കഴിഞ്ഞിട്ടുള്ള സിനിമകളും ഡെയ്റ്റ്സും എന്റെ പ്രതിഫലവും ഒാരോ ദിവസത്തെ ചാർട്ടും എല്ലാം ഞാൻ തന്നെ പ്ലാന്‍ ചെയ്യണം. ആ ഒരു സിസ്റ്റത്തിലേക്ക് പെട്ടെന്നു തന്നെ കയറിയപ്പോൾ എനിക്ക് മൊത്തത്തിൽ ഒരു കൺഫ്യൂഷൻ വന്നു.

asifali-ajuvarghese

ഫോൺ ഉപയോഗിക്കുന്ന കാലം മുതലേ എനിക്ക് പ്രശ്നമാണ്. എന്റെ ഒരു കംഫർട്ട് സോൺ ബ്രേയ്ക്ക് ചെയ്ത് ഞാൻ പലപ്പോഴും പുറത്തേക്ക് വരാൻ മടിക്കുന്ന ഒരാളാണ്. എന്റെ കൂട്ടുകാരുടെ കൂടെ അല്ലെങ്കിൽ എന്റെ കുടുംബത്തിനൊപ്പം നിൽക്കുമ്പോൾ അത് വിട്ട് വേറൊരു കാര്യം ആലോചിക്കാന്‍ മടിയുള്ള ആളാണ്. ഞാൻ ഫോൺ എവിടെങ്കിലും ഇട്ടിട്ട് പോകും അല്ലെങ്കിൽ 90 ശതമാനം എന്റെ ഫോൺ ഒാഫായിരിക്കും. അതായിരുന്നു എനിക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നം. അത് ഞാൻ തിരിച്ചറിഞ്ഞു. എന്റെ കരിയറിൽ അത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി. നല്ല സിനിമകള്‍ എന്റെ അടുത്തേക്ക് വരാനാനുള്ള ഒരു തടസം ഞാൻ തന്നെ ഉണ്ടാക്കി. പല ഹിറ്റ് സിനിമകളിലും എന്നെ ആദ്യം കൺസിഡർ ചെയ്തിരുന്നു. അതു പക്ഷേ ഞാൻ പോ‌‌ലും അറിഞ്ഞിരുന്നില്ല. അതിന്റെ 100-ാം ദിവസം ആഘോഷിക്കാൻ പോകുമ്പോൾ അതിന്റെ സംവിധായകൻ‌ മാറ്റി നിര്‍ത്തി എന്റെ അടുത്ത് പറഞ്ഞു തന്നു ഇൗ സിനിമയിൽ നീ ആയിരുന്നു വേഷം ചെയ്യേണ്ടത്, പക്ഷേ, നിന്നെ കിട്ടിയില്ല. അതൊക്കെ ഒരു തിരിച്ചറിവാണ്. എന്റെ ഒരു തെറ്റ് ഞാന്‍ അംഗീകരിച്ച് നന്നാവാനുള്ള ശ്രമം ഞാൻ നടത്തി. ഇപ്പോൾ ഫോൺ എടുക്കാനും ഇനി എന്നെ കിട്ടിയില്ലെങ്കിൽ പകരം ഞാന്‍ പാരലലി ഒരു സിസ്റ്റം ഉണ്ടാക്കിയിട്ടുണ്ട്.

മമ്മൂക്കയോടുള്ള അടുപ്പം ?

ഞാൻ അഭിനയിച്ച് ആദ്യത്തെ സിനിമ ഋതു വിതരണത്തിന് എടുത്തത് പ്ലേ ഹൗസ് ആണ്. അങ്ങനെയാണ‌് മമ്മൂക്കായെ അടുത്ത് കാണുന്നത് പോലും. എല്ലാ മലയാളികൾക്കും ഉള്ളതുപോലെ തന്നെ മമ്മൂക്കയുടെ അടുത്ത് ഭയങ്കരമായ ആരാധന എനിക്ക് ഉണ്ടായിരുന്നു. അതായിരിക്കാം. അദ്ദേഹവുമായി എന്നെ അത്രയും അടുപ്പിച്ചത്. പക്ഷേ, മമ്മൂക്കയക്ക് തിരിച്ചും ഒരു അടുപ്പം തോന്നാൻ കാരണം എന്താന്ന് ഞാൻ ഇപ്പോഴും ചോദിച്ചിട്ടില്ല. ഞാൻ കല്ല്യാണം കഴിക്കാം എന്ന് സമ്മതിക്കുന്നത് ജവാൻ ഒാഫ് വെള്ളിമല ചെയ്യുമ്പോഴാണ്. ആ സമയത്തൊക്കെ വളരെ കൃത്യമായ ഒരു ഉപദേശം എന്റെ ഒരു കുടുംബാംഗത്തെ പോല മമ്മൂക്കാ എനിക്ക് തന്നിട്ടുണ്ട്്. കല്ല്യാണം കഴിക്കുന്നതിന്റെ ഇംപോർട്ടെൻസ് എന്താണ്.? , ഒരാൾ ഇൗ പ്രായത്തില്‍ കല്ല്യാണം കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ എന്താണ്, അത് ലൈഫിൽ എങ്ങനെയുള്ള ഗുണങ്ങൾ എന്താണ്. അത് ലൈഫിൽ എത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കും ഇതെല്ലാം മമ്മൂക്കാ ഭയങ്കരമായ എന്തോ ഒരു ഫാമിലി മെമ്പറെ പോലെ എനിക്കൊരു ഉപദേശം തന്നിരുന്നു.

കോഹിനൂരിന്റെ ഒാഡിയോ റിലീസിന് ഞാൻ ഹോട്ടലിന്റെ പുറത്ത് മമ്മൂക്കായെ വെയ്റ്റ് ചെയ്ത് നിൽക്കുമ്പോൾ എന്റെ ഫ്രണ്ട് എന്നോട് പറഞ്ഞു ലേബർ റൂമിന്റെ പുറത്താണ്. നീ ഇതിന് മുമ്പ് ഇങ്ങനെ ടെൻഷൻ അടിച്ച് ഇരുന്നത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് അറിയില്ല അളിയാ.. മമ്മൂക്കാ വരുന്നുണ്ടെന്ന് പറയുമ്പോ‌ൾ മുതൽ എനിക്ക് വളരെ ‍ടെൻഷനാണ്. മമ്മൂക്കാ വന്നാലും നമ്മൾ എത്ര ‌ഒാർഗണൈസിഡ് അല്ലെങ്കിലും മമ്മൂക്കാ അത് അഡ്ജസ്റ്റ് ചെയ്യും. നമുക്കെല്ലാം മമ്മൂക്കായെ അറിയാം, മമ്മൂക്കായെപ്പറ്റി എല്ലാരും പറയും. വളരെ ചൂടനാണ് ,ഭയങ്കര ജാഡയാണ്. പക്ഷേ, അത് വളരെ പൊള്ളയായ കാര്യമാണ്. മമ്മൂക്കായെ അടുത്ത് അറിയാവുന്ന എല്ലാവർക്കും അറിയാം മമ്മൂക്കാ എത്തരത്തിലുള്ള ഒരു ജം ഒാഫ് പേഴ്സൺ ആണെന്ന്.

ഒാഡിയോ റിലീസിന് മമ്മൂക്കാ വന്നു മമ്മൂക്കായെ അകത്തേക്ക് കയറ്റി മമ്മൂക്കാ ഞാൻ സ്റ്റേജിൽ ഇരുന്ന് ഞാൻ സംസാരിക്കുമ്പോൾ ഞാൻ എനിക്ക് മമ്മൂക്കാ ഇരിപ്പുണ്ടെന്ന ഫാക്ടറിൽ ഞാൻ ഭയങ്കര ടെൻസ്ഡ് ആയി, അപ്പോ ഇതിനിടയിൽ എന്റെ മോൻ ഇങ്ങനെ നടന്ന് വന്ന് ,അവൻ അതിലെ ഒക്കെ ഇങ്ങനെ നടക്കുമ്പോൾ അവൻ മമ്മൂക്കായ കണ്ടു. മമ്മൂക്കാ ഇവനെ എടുത്ത് മടിയിൽ ഇരുത്തി. അവന് ഒരു വയസ്സും മൂന്നു മാസവുമേ ആയിട്ടുള്ളൂ. അവന് മമ്മൂട്ടിയെ തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല. അവന് ഒരു എക്സൈറ്റ്മെന്റ് അല്ലായിരിക്കാം. പക്ഷേ ഞാനിത് ഭയങ്കര സന്തോഷത്തോടെ ഇത് കാണുകയും. മമ്മൂക്കാ ഇവനെ മടിയിൽ ഇരുത്തുകയും ഭക്ഷണം എടുത്ത് വായില്‍ വെച്ച് കൊടുക്കുകയും ഒക്കെ ചെയ്തു. എനിക്കിതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം ഫീൽ ചെയ്തു. അങ്ങനെ എല്ലാം എവിടെയൊക്കെയോ ഒരു ഫാമിലി മെമ്പർ എന്ന ഒരു ഫീൽ എനിക്ക് കിട്ടാറുണ്ട്.

asifali-malavika

കുഞ്ചാക്കോ ബോബൻ അല്ലേ എന്ന് ഇപ്പോഴും ആരെങ്കിലും ചോദിക്കാറുണ്ടോ ?

തിയറ്ററിൽപോയി അല്ലെങ്കിൽ ഞാൻ എറണാകുളത്ത് കൂടി ട്രാവൽ ചെയ്യുമ്പോൾ ഒരുപാട് പേർ എന്നെ തിരിച്ചറിയുന്നുണ്ട്. എന്നെ എന്തെയടുത്ത് വന്ന ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുന്നുണ്ട്. എന്റെയടുത്ത് സിനിമയുടെ അഭിപ്രായം പറയുന്നുണ്ട്. പക്ഷേ , ഇതെല്ലാം വിട്ടിട്ട് ഞാൻ എന്റെ നാട്ടിൽ തൊടുപുഴയിലോ അല്ലെങ്കിൽ ഞാൻ കുറച്ചുകൂടി ഒരു മേജർ മെട്രോ ടൗൺ അല്ലാത്ത സ്ഥലത്ത് പോകുമ്പോള്‍ ക്ലീൻ ആയിട്ട് പറഞ്ഞാൽ ഒരു 30 ത് 35 വയസ്സ് മുകളിലേക്കുള്ള പലരും എന്നെ തിരിച്ചറിയുന്നില്ല. ഞാൻ ചെയ്ത സിനിമകൾ പോലും കേൾക്കാത്ത് ഒരുപാട് പേരെ ഞാൻ മീറ്റ് ചെയ്തു. അങ്ങനെ വന്നപ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ ഇ‌ൗ ഒരു ജനറേഷനില് വളരെ ചുരുക്കം പേർ മാത്രം അറിയുന്ന ഒരു ആക്ടർ ആണ്. അല്ലെങ്കിൽ എന്റെ ക്യാരക്ടേഴ്സിന് ഇങ്ങനെയുള്ള ആളുകൾ മാത്രം സ്വീകരിക്കുന്നുള്ളൂ എന്നത്. അതാണ് ശരിക്കും എനിക്കുണ്ടായ വല‌ിയ തിരിച്ചറിവ്.

അതിന്ശേഷം സിനിമകൾ ഞാൻ ചെയ്യുമ്പോൾ ഫാമിലി, ഇപ്പോ ഞാൻ കഥതുടരുന്നു എന്ന സിനിമ ചെയ്യുമ്പോൾ അതിനകത്ത് ഒരു 15 മിനിറ്റാണ് എന്റെ ക്യാരക്ടര്‍മൊത്തം വരുന്നത്. പക്ഷേ , ആ ഒരു പാട്ടും, ആ ക്യാരക്ടറും എനിക്ക് ഭയങ്കരമായ ഒരു റീച്ച് ഫാമിലിയിലേക്ക് തന്നു. പിന്നെ മനുരാഘവ്‍ എന്ന ക്യരാക്ടർ, സോൾട്ട് ആന്റ് പെപ്പറിന്റെ കഥ ആഷിക്ക് ഇക്ക എന്റെ അടുത്ത് പറഞ്ഞു .ഞാൻ കേട്ടിട്ടുള്ള ഒരു കോളേജ് ടൈംമിലെ ഒരു അസിഫ് അലി ഉണ്ട്. അപ്പോ ,നീ ഭയങ്കരമായി അഭിനയിക്കാൻ ഒന്നും ട്രൈ ചെയ്യുകയേ വേണ്ട നീ നീയായി വന്ന് നിന്നാൽ മതി എന്ന് പറഞ്ഞു. അപ്പ‌ോ, അങ്ങനെയാണ് എനിക്ക് മനു രാഘവ് എന്ന ക്യാരക്ടറിന്റെ ഒരു ഇനീഷ്യൽ മോൾഡിങ് എനിക്ക് കിട്ടുന്നത്.

ഇപ്പോ ഞാനും ചാക്കോച്ചനും കൂടി നടന്ന് പോകുമ്പോൾ പല സ്ഥലത്ത് നിന്ന് ആൾക്കാർ ചാക്കോച്ചനെ കണ്ടിട്ട് കുഞ്ചാക്കോ ബോബോൻ അല്ലേ എന്ന് ചോദിക്കുമ്പോൾ ഞാനും അറിയാതെ തിരിഞ്ഞു നോക്കും. ‌ഉസ്താദ് ഹോട്ടലിലെ ഒരു ഒറ്റ സ്വീക്കന്‍സിൽ വന്നിട്ട് ഇത്രയും റീച്ച് കിട്ടി.

ഒരുപാട് സിനിമകളിൽ ഗസ്റ്റ് റോളുകളിലെത്തുന്നു. കാരണം?

സിനിമ എനിക്ക് ഒരു ഭയങ്കര എക്സൈറ്റ്മെന്റ് തരുന്നുണ്ട്. ഒരു ആവേശമാണ് എനിക്ക് സിനിമ. ‌ഞാൻ ആദ്യമായിട്ട് ഗസ്റ്റ് റോൾ ചെയ്യുന്നത് ഉസ്താദ് ഹോട്ടലിലാണ്. അതിന് മുമ്പ് ചാക്കോച്ചന്റെ ഡോ. ലവ്-ൽ ഒരു നരേഷൻ ഞാൻ ചെയ്തു. അങ്ങനെ കുറച്ച് സിനിമകളില്‍ ഞാൻ ഗസ്റ്റ്റോൾ ചെയ്തു. ചെറുതെങ്കിലും ഞാൻ ചെയ്ത ക്യാരക്ടേഴ്സിൽ എനിക്ക് വലിയ അംഗീകാരം കിട്ടിയത് വെള്ളിമൂങ്ങയിലാണ്. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു അത്.

പല ഫ്രണ്ട്സും എന്നെ വിളിക്കുമ്പോൾ നോ പറയാനുള്ള മടിയുണ്ട്. മല്ലൂസിങ്ങ് ചെയ്യുന്ന സമയത്ത് ഞാൻ നാഗർകോവിലിൽ ഒഴിമുറി ചെയ്തുകൊണ്ടിരിക്കുവായിരുന്നു.എല്ലാ ദിവസവും രാത്രി ഷൂട്ട് കഴിഞ്ഞ് തിരിച്ച് തിരുവന്തപുരത്ത് വന്ന് അവിടെ മല്ലൂസിങ് ചെയ്ത് വെളുപ്പിനെ തിരിച്ച് നാഗർ കോവിലിൽ പോയി അങ്ങനെ ഒരു നാലു ദിവസം ട്രാവൽ ചെയ്തിട്ടാണ് ഞാൻ അത് ചെയ്തത്. അതെല്ലാം സിനിമയോടുള്ള ഒരു ആവേശവും ഫ്രണ്ട്ഷിപ്പിനോടുള്ള വാല്യുവും കൊണ്ടാണ്.

asif-nirnayakam

നല്ല സിനിമകൾ, പക്ഷേ മിക്കതും പരാജയപ്പെടുന്നു. എന്തു കൊണ്ട് ?

മനസ്സ്കൊണ്ട് ഞാനിപ്പോഴും ഒര‌ു കോളേജ് ഗോയിങ് അല്ലെങ്കിൽ അത്യാവശ്യം അടിച്ച് പൊളിച്ച് നടക്കുന്ന പിള്ളരുടെ ഇടയിലെ ആളായിട്ടാണ് ഞാൻ കണ്‍സിഡർ ചെയ്യുന്നത്. അതൊക്കെകൊണ്ടാണ്. കുറച്ചൊരു എനർജെറ്റിക്ക് ക്യാരക്ടർ ആയിട്ട് ഫീല്‍ ചെയ്യാറുള്ളൂ. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു ട്രോൾ കണ്ടു ടോറന്റ് സൂപ്പർ സ്റ്റാർ എന്ന്. കാര്യം, കഴിഞ്ഞ രണ്ട് രണ്ടര വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടിരിക്കുന്ന സിനിമകൾ എന്റെയാണ്. മോസയിലെ കുതിര മീനുകൾ എന്ന സിനിമ, ശരിക്കും പല സിനിമകളും തിയറ്ററിൽ കണ്ട് കഴിഞ്ഞ് ഒരു മൂന്നു മാസം നാലുമാസം കഴിഞ്ഞ് നമ്മൾ അഭിനയിച്ച സിനിമക കാണാൻ ഒരു ചളിപ്പ് ഉണ്ടാകും. കുറച്ച് കൂടി നന്നാക്കായിരുന്നു. പക്ഷേ, എനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തിയോടെ ഞാൻ ഡിവിഡി ഇട്ട് കണ്ട സിനിമയാണ് മോസയില്ലയിലെ കുതിര മീനുകൾ.

ഞാൻ തിയറ്ററിൽ കണ്ടു പിന്നെ നാലഞ്ച് മാസം കഴിഞ്ഞ് ഞാൻ വെറുതെ ഒരു ദിവസം ഒന്നുകൂടി ഇട്ട് കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ആ സിനിമ തിയറ്ററിൽ‌ ഒരു പരാജയമായിരുന്നു എന്ന്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ കൃത്യമായൊരു എന്റ‍ടൈൻമെന്റ് ഉള്ള ഒരു സിനിമയാണ് മോസിലയിലെ കുതിര മീനുകൾ. അത് പരാജയപ്പെട്ടു. അതിന് േശഷം നിർണ്ണായകം എന്ന സിനിമ ഒരു പാട് ആഗ്രഹിച്ച് ഒരുപാട് കഷ്ടപ്പെട്ട് എടുത്ത് ഞാൻ ചെയ്ത സിനിമയാണ്. വി.കെ. പ്രകാശ് , ബോബി- സഞ്ജയ് ടീമിന്റെ കൂടെ വർക്ക‌് ചെയ്തപ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷ തന്ന സിനിമയാണ്. അതും ഒരു വലിയ വിജയം എനിക്ക് അവകാശപ്പെടാൻ പറ്റാത്ത ഒരു സിനിമയാണ്. ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല എന്താണ് എന്റെ സെലക്ഷനുള്ള പ്രശ്നം. ചിലപ്പോൾ അത് ഗ്രാജുവലി ശരിയാകുമായിരിക്കാം അല്ലെങ്കിൽ അതൊരു ഞാൻ നല്ല ആക്ടർ ആകാൻ വേണ്ടി, ചിലപ്പോള്‍ ഒരുപാട് വിജയം എനിക്ക് തന്നാല്‍ ഞാൻ ഒരു മടിയനായി അതെല്ലാം ഒരു ട്രിപ്പിൽ അങ്ങനെ ഒരു ലെയ്സി ഭാവത്തിലേക്ക് പോകാൻ സാധ്യതയുള്ളതുകൊണ്ട്. കൃത്യമായ ഒരു സ്ട്രോങ് ബെയ്സ് കിട്ടാൻ വേണ്ടി ആയിരിക്കാം ഇങ്ങനെയുള്ള പരാജയങ്ങൾ‌ ഞാൻ ഫെയ്സ് ചെയ്തത്.

ട്രാഫിക്ക് അല്ലേ ശരിക്കും വഴിത്തിരിവായത് ?

ഞാൻ ഇത്രയും അഭിനേതാക്കൾക്കൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്ത ഒരു സിനിമ ട്രാഫിക്കാണ്. ട്രാഫിക്കിൽ ത്രൂ ഔട്ട് ആ വണ്ടിക്കകത്ത് ഞാനും ചാക്കോച്ചനും ശ്രീനിയേട്ടനും മാത്രമാണ്. ഓരോ ദിവസവും ഞാൻ ലൊക്കേഷനിൽ പോയി സീനെടുത്ത് നോക്കും. എന്തൊക്കെയാണ് ഉള്ളത് ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തൊക്കെ രീതിയിലുള്ള തയാറെടുപ്പുകൾ എന്നെക്കൊണ്ട് ഷോട്ടിനു മുൻപ് ചെയ്യാൻ പറ്റും എന്നൊക്കെ. ശ്രീനിയേട്ടൻ ഒരു തിരക്കഥാകൃത്താണ്, സംവിധായകനാണ്, നിർമാതാവാണ് നടനാണ് ഇത്രയും സീനിയറായിട്ടുള്ള ആളാണ്. ഒരു റീടേക്ക് പോയാൽ കൂടെ എനിക്ക് ടെൻഷനാണ്. അത് ഭയങ്കരമായ ടെൻഷനുണ്ടാക്കിയതും എന്നാൽ അതേ സമയത്ത് എക്സൈറ്റ്മെന്റും ഉണ്ടാക്കിയ കാര്യമായിരുന്നു.

പിന്നെ രാജീവ് എന്നു പറയുന്നത് അത്യാവശ്യം ഒരു ഫിസിക്ക‌ലി ഫ്ലെക്സിബിൾ ആയിട്ടുള്ള കുറച്ച് ഓട്ടവും ചാട്ടവും ഉള്ള ഒരു ക്യാരക്ടറാണ്. ആ സൈഡിൽ എനിക്ക് കൃത്യമായി സ്കോർ ചെയ്യാൻ പറ്റുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. പല ആക്ഷൻ സീക്വൻസുകളും ചെയ്തു കഴിഞ്ഞപ്പോൾ ശ്രീനിയേട്ടൻ എന്നോട് പറഞ്ഞു കൊള്ളാം നീ അടിപൊളിയായിട്ട് ചെയ്യുന്നുണ്ട്. സൂക്ഷിക്കണം എന്നൊക്കെ. പിന്നെ ചാക്കോച്ചനുമായി ഭയങ്കരമായ ഒരു ബോണ്ടിങ് ഉണ്ടായി. പിന്നെ ബോബി-സഞ്ജയ് സ്ക്രിപ്റ്റ് ആണ്. രാജേഷ് പിള്ളയുടെ ഏറ്റവും ബ്രില്ല്യന്റായിട്ടുള്ള മേക്കിങ്ങുള്ള സിനിമയാണ്. മഹേഷിന്റെ ഏറ്റവും ഗംഭീരമായ എഡിറ്റിങ്ങ്. അങ്ങനെ എല്ലാം കൊണ്ടും ഒരു ആക്ടർ എന്ന നിലയിൽ കുറച്ചു കൂടി റീച്ചും പോപ്പുലാരിറ്റിയും ഒക്കെ തന്നൊരു സിനിമയാണ് ട്രാഫിക്ക്.

കഞ്ചാവ് സിനിമ ചെയ്തു എന്നൊക്കെ കുറ്റപ്പെടുത്തൽ കേട്ടില്ലേ ?

ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് എപ്പോഴും പുതിയ വേഷങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം. ഒരു പക്ഷേ പ്രായത്തിന്റെ ആവേശം ആയിരിക്കാം. ആവർത്തന കഥാപാത്രങ്ങൾ വരാതിരിക്കാനാണ് എപ്പോഴും ഞാൻ ശ്രമിക്കുന്നത്. ‘ കിളി പോയി’ കഥ എന്റെ അടുത്തു പറഞ്ഞപ്പോഴെ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയി. ഇതിന്റെയൊരു ഫൺ എലമെന്റ് മാത്രമാണ് ഞങ്ങളെല്ലാവരും കണ്ടത്. ആ ചിത്രത്തിന്റെ ഒരു ടെക്നിക്കൽ പെർഫെക്ഷനോ ഫണ്ണോ ഒന്നും കാണാതെ ഇതൊരു കഞ്ചാവ് സിനിമ എന്ന് പലരും ലേബൽ ചെയ്തു. ആ സമയത്ത് എന്ത് പ്രശ്നം എവിടെയുണ്ടായാലും നമ്മളെ വിളിച്ചിട്ട് ആൾക്കാർ നിങ്ങൾ കാരണമാണ് എന്ന് പറയാൻ തുടങ്ങി. അതൊക്കെ ഒരു തിരിച്ചറിവാണ്. ഏതു രീതിയിലുള്ള സിനിമകളാണ് ചെയ്യേണ്ടതെന്നും എടുത്തു ചാടിയാലുള്ള പ്രശ്നങ്ങളെന്തൊക്കെയാണെന്നുമൊക്കെ. കിളി പോയിയിൽ നിന്ന് ഞാൻ പഠിച്ച കാര്യങ്ങൾ അതൊക്കെയാണ്.

asif

വിവാഹമാണോ ആസിഫിനെ മാറ്റിയെടുത്തത് ?

സ്കൂൾ പഠനം കഴിഞ്ഞ് കുറേനാൾ ഞാൻ സിനിമ എന്നു പറഞ്ഞു എറണാകുളത്ത് വന്നു നിന്നു. അന്ന് എന്റെ സ്വഭാവം ഇതിനേക്കാളൊക്കെ വളരെ മോശമായിരുന്നു. പിന്നെ ഞാൻ സിനിമയിലേക്ക് വന്നു. ഉത്തരവാദിത്വങ്ങൾ കൂടി. ആ മാറ്റങ്ങൾ ഞാൻ തന്നെ അംഗീകരിച്ചു വന്നപ്പോഴാണ് കല്യാണം കഴിക്കണം എന്ന് തീരുമാനിച്ചത്. ഞാൻ അഭിനയിച്ച എല്ലാ നായികമാരുടെ കൂടെയും ഗോസിപ്പ് കേട്ടു. നേരിട്ട് കാണാത്ത നായികമാരുടെ കൂടെവരെ എന്റെ പേരു ചേർത്തു. വീട്ടുകാർക്ക് വരെ എന്നെപ്പറ്റി ടെൻഷനായി തുടങ്ങി. അങ്ങനെ വന്നപ്പോൾ എനിക്കും തോന്നി ജീവിതത്തിന്റെ അടുത്ത സ്റ്റെപ്പിലേക്ക് കടക്കേണ്ട സമയമായി എന്ന്.

അങ്ങനെ കല്യാണം കഴിച്ചു. ക്രമേണ ഞാൻ മനസ്സിലാക്കി പുറമെ കാണുന്നതുപോലെയല്ല ജീവിതമെന്ന്. കുറച്ചുകൂടി സിസ്റ്റമാറ്റിക് ആകണം. ഇപ്പോൾ ഞാൻ മാത്രം അല്ല എന്നുള്ള സത്യവും ഞാൻ അംഗീകരിച്ചു. അധികം താമസിയാതെ സെമ ഗർഭിണിയായി. ഞാൻ ഒരു കുട്ടി ആണെന്നുള്ള തോന്നൽ മാറിയത് എനിക്ക് ഒരു കുട്ടിയായപ്പോഴാണ്. അത് വലിയൊരു മാറ്റമായിരുന്നു. പണ്ട് രണ്ടാഴ്ച വെറുതേ വീട്ടിലിരിക്കും. ഇടയ്ക്ക് എന്റെ ഫ്രണ്ട്സിന്റെ കൂടെ യാത്ര പോകുമ്പോൾ ടെൻഷനാകും. ഇനി സിനിമ കിട്ടില്ലേ ഇനി സിനിമയിൽ ഇല്ലേ എന്നൊക്കെ. അതുകൊണ്ട് സിനിമകളുടെ എണ്ണം ഞാൻ മനേപൂർവം കൂട്ടി. സ്ക്രിപ്റ്റ് കേട്ട സിനിമകളൊക്കെ ഞാൻ ചെയ്തു. അതെല്ലാം പോയി ഇപ്പോൾ സിനിമയ്ക്കും ഫാമിലിക്കുമുള്ള സമയം കൃത്യമായി മാറ്റി വയ്ക്കാൻ ഞാൻ പഠിച്ചു. നല്ല സിനിമകൾ വന്നു. സിനിമയിൽ വർക്ക് ചെയ്യാനുള്ള സമയം കൂടുതൽ കിട്ടിത്തുടങ്ങി. അതൊക്കെ കല്യാണം കഴിഞ്ഞു കുട്ടിയായതിൽ പിന്നെ വന്ന മാറ്റങ്ങളാണ്.

ആദ്യമായി എന്നെ അനുകരിച്ച ആൾ ?

എംജി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവെല്ലിന് എന്റെ സൗണ്ട് ഏബിൾ എന്ന പയ്യൻ വേദിയിൽ അനുകരിച്ചു. അതാണ് ഞാൻ അംഗീകരിച്ച എന്റെ സൗണ്ട് ഇമിറ്റേറ്റ് ചെയ്യുന്ന ആദ്യത്തെ ആൾ. അത് എനിക്ക് ഭയങ്കരമായ സന്തോഷം നൽകി. എന്നെ ഇമിറ്റേറ്റ് ചെയ്യാൻ പറ്റിയ ഒരു ഫാക്ടർ ഒരു ഐഡന്റിറ്റി എനിക്കുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ മോഡുലേഷനും എന്റെ ശബ്ദത്തിന്റെ ഹൈപ്പിച്ചും കൃത്യമായിട്ട് പ്ലാൻ ചെയ്ത് അനുകരിക്കുന്നത് ആദ്യമായിട്ടാണ്. ‍ സിനിമയെകുറ്റം പറയാം പക്ഷേ?

ഒരു സിനിമ എന്നു പറയുന്നത് ഒരാളുടെ സ്വപ്നമാണ്. ഒരുപാട് പേരുടെ പ്രതീക്ഷയാണ്. നിങ്ങൾക്ക് അതിനെ കുറ്റം പറയാനും നിരൂപിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ ഒരു സിനിമയെ മനഃപൂർവം നശിപ്പിക്കണം എന്നൊരു തോന്നലിൽ, അങ്ങനെയൊരു ലക്ഷ്യത്തോടെ ഒരിക്കലും സോഷ്യൽ മീഡിയയിലോ, കൂട്ടുകാരുടെ ഇടയിലോ ഒരു കാര്യവും പ്രചരിപ്പിക്കരുത്. ഞാൻ ചെയ്തതും അല്ലാത്തതുമായ ഒരുപാട് സിനിമകൾ ഡിവിഡി ഇറങ്ങിക്കഴിഞ്ഞ് അത് കണ്ടവർ വിളിച്ച് എന്റെ അടുത്ത് ചോദിച്ചിട്ടുണ്ട്. ഈ സിനിമ എന്തുകൊണ്ട് തിയറ്ററിൽ ഓടിയില്ല എന്ന്. സിനിമ റിലീസായി ആദ്യ ദിവസം തന്നെ ഫെയ്സ്ബുക്കിൽ റിവ്യൂ എഴുതുന്ന ഒരു സമ്പ്രദായം ഇന്നുണ്ട്. അത് ഒരിക്കലും ഒരു സിനിമയെ മനപൂർവ്വം നശിപ്പിക്കാൻ ഉള്ള ഒരു ലക്ഷ്യത്തിലാകരുത്. നല്ല സിനിമകളെ നിങ്ങൾ സപ്പോർട്ട് ചെയ്യണം. ഒരുപാട്പേരുടെ പ്രയത്നവും, സമയവും, പൈസയും സിനിമയിലുണ്ട്. നിങ്ങളാണ് സിനിമ വിജയിപ്പിക്കുന്നതും, രക്ഷപ്പെടുത്തുന്നതും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.