Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായികയായി വന്ന നായിക

rimi-tomy-interview-imemyse

റിമിയെ എന്തോ മലയാളികൾക്ക് ഇഷ്ടമാണ്. ഗായകരും ഗായികമാരും ഒരുപാട് മലയാളത്തിൽസ ഉണ്ടെങ്കിലും ഇത്രയും ജനപ്രിയയായ നായിക വേറെയുണ്ടോ എന്ന കാര്യം സംശയമാണ്. പാട്ടു പാടി സിനിമാലോകത്ത് എത്തിയ റിമി അവതാരകയായും തന്റെ കഴിവു തെളിയിച്ചു. എടുക്കം സിനിമയിൽ നായികയുമായി. റിമി തന്റെ കരിയറിനെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മനസ്സു തുറക്കുന്നു.

എന്തു കൊണ്ടാണ് അഭിനയിക്കാൻ തീരുമാനിച്ചത് ?

അഭിനയിക്കാൻ തീരുമാനിച്ചത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. അത് എന്ത് ധൈര്യത്തിന്റെ പുറത്ത് അത് സമ്മതിച്ചുവെന്നും എനിക്കറിയില്ല. ഒരു പക്ഷേ, ജീവിതത്തിൽ ഇനി പല പല ഉത്തരവാദിത്തങ്ങളിലോട്ട് നമ്മൾ കടക്കണം. അതിന് മുമ്പ് ഞാൻ വിചാരിച്ചു എന്നാൽ പിന്നെ ഒരു സിനിമ ചെയ്യാം. പിള്ളേരൊക്കെയായി കഴിയുമ്പോൾ അഭിനയിക്കണം എന്ന് തോന്നിയാൽ പോലും ആരു നമ്മളെ വിളിക്കണമെന്നില്ല. പിന്നെ ജീവിതത്തിൽ നല്ല പ്രായത്തിൽ, ഒരു സിനിമ ചെയ്യുക. മോശം പറയരുത്. നന്നായിട്ട് പോണം, കുഴപ്പമാക്കിയില്ലായെന്ന് മാത്രം പറയിപ്പിക്കണം. എന്ന് മാത്രമേയുള്ളൂ ആഗ്രഹം.

ഗായികയായി വന്ന നായിക ?

എപ്പോഴും ഗായികയിലൂടെ വന്ന ഒരു നായിക. അങ്ങനെ അറിയപ്പെടാനാണ് ഇഷ്ടം. പാട്ട് മാറ്റിവെച്ചിട്ടൊന്നുമില്ല. എന്റെ ജീവിതത്തിലെ ഒരു ആഗ്രഹത്തിന് പുറത്ത് ഒരു സിനിമ ചെയ്യുന്നു ,അതാണ് ഏറ്റവും വലിയ കാര്യം. എപ്പോഴും ചെയ്യുന്നത് ഡയറിയുമായി രാവിലെ പോകുക , പാടുക, തിരിച്ചുവരുക, അല്ലെങ്കിൽ റെക്കോർഡിങ്ങിന് പോകുക, അല്ലെങ്കിൽ ചാനലിൽ പോകുക. ഇതിൽ നിന്ന് ഒക്കെ വത്യസ്തമായിട്ട് ഡയറിയില്ലാണ്ട് സാധനങ്ങളൊക്കെ പാക്ക്ചെയ്ത് പോയി. ഡയറിയില്ലാണ്ട് പോയതോണ്ട് സന്തോഷിക്കുന്നു എന്ന് അല്ല. പക്ഷേ, എന്തോ നമ്മൾ ഇതുവരെ ചെയ്യാത്ത ഒരു ജോലി കുറച്ച് നാൾ ചെയ്തപ്പോള്‍ എനിക്കത് ഇഷ്ടമായി.

ഗാനമേളയ്ക്ക് പോകുമ്പോള്‍ പാടുന്ന പാട്ടുകളൊക്കെ തന്നെ നമ്മള്‍ ഒന്ന് രണ്ട് വര്‍ഷം നമ്മൾ പാടും. അത് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയായതുകൊണ്ടാണോ എന്ന് എനിക്കറിയില്ല‌. ഇത് ഇപ്പോൾ ഓരോ സീനിലും പുതുമ. ഒാരോ പുതിയ പുതിയ ഡയലോഗ് ഒാരോ പുതിയ ആർട്ടിസ്റ്റുകളായിട്ട് നമ്മൾ സംസാരിക്കുന്നു. അതാണ് ഒരു സിനിമ. അതായിരിക്കാം പഴയ നടികൾ ഒക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്, സിനിമയിലേക്ക് വന്ന് കഴിഞ്ഞാല്‍ പിന്നെ പോകാന്‍ പറ്റത്തില്ല. അഭിനയിച്ച് മതിയാവില്ല എന്ന് ഒക്കെ.

ഒന്നല്ല 3 സിനിമകളിൽ പ്രധാനവേഷങ്ങളിൽ ?

അഞ്ചു സുന്ദരികൾ കഴിഞ്ഞപ്പോൾ ഇവൾ അഭിനയിക്കില്ല എന്ന് എന്റെ ഭർത്താവ് ഉറപ്പിച്ചു. ഇനിയെന്തായാലും എന്റെ അടുത്ത് ചോദിച്ചോണ്ട് വരില്ലാല്ലോ അഭിനയിക്കണം അഭിനയിക്കണം എന്ന് പറഞ്ഞ്. അപ്പോള്‍ അത് എന്റെ അടുത്ത് പറയുകയും ചെയ്തു തിരിച്ച് മൂന്നാറില്‍ വന്നപ്പോൾ ഇനി എന്റെയടുത്ത് പറയില്ലലോ അഭിനയിക്കണം അഭിനയിക്കണം എന്ന്. ഇല്ല റോയിസേ ഇനി ഞാൻ ചോദിക്കൂലാ..എന്ന് പറഞ്ഞു. സത്യായിട്ടും എനിക്കിത് അറിഞ്ഞൂടാ.. എന്തു കൊണ്ട് റോയിസ് ഇത് സമ്മതിച്ചു. ഇനി ചിലപ്പോൾ ഒരു സിനിമയിൽ ‌ കൂടി അഭിനയിക്കാൻ ചോദിച്ചാൽ പോലും എനിക്ക് തോന്നുന്നില്ല സമ്മതിക്കൂന്ന്.

Watch Full Video Interview

എപ്പോഴും ‌ഇങ്ങനെ സംസാരിക്കാൻ എങ്ങനെ സാധിക്കുന്നു ?

ഒാരോരുത്തരെ സൃഷ്ടിച്ചിരിക്കുന്നത് ഒാരോ രീതിയിൽ അല്ലേ. എനിക്ക് വളരെ അധികം സംസാരിക്കാതെ സീരിയസ് ആളാകാൻ പറ്റില്ല. ദൈവം ഭയങ്കര ബുദ്ധിമാനാ.. കാരണം ഇത്രയും കോടിക്കണക്കിന് ജനങ്ങള്‍ ഉണ്ട്് ഓരോരുത്തർക്കും പല പല സ്വഭാവത്തിൽ സൃ‌ഷ്ടിച്ചിരിക്കുന്നു. എന്നെ സൃഷ്ടിച്ചത് ഇങ്ങനെയായിപ്പോയി അതിന് ഇപ്പം ഞാൻ എന്ത് ചെയ്യാനാ. ജീവിതം എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് ‍ഞാൻ. എനിക്കും ഉണ്ടാകും ഇടയ്ക്ക് കുറെ വിഷമ‌ങ്ങളൊക്കെ . പക്ഷേ അതൊക്കെ വെച്ചോണ്ടിങ്ങനെ ഇരുന്ന് പോകുന്ന ഒരാളല്ല. കാരണം, ഏറ്റവും കുറച്ചു സമയമേ നമുക്ക് ജീവിക്കാനുള്ളൂ ആ സമയം കൂടുതൽ കരഞ്ഞ് തീർക്കാൻ ആഗ്രഹിക്കുന്ന ആളല്ല.

എന്റെ നല്ല പ്രായത്തിൽ ഞാൻ കളഞ്ഞല്ലോ എ‌ന്റെ സമയം എന്ന് ചിന്തിക്കാൻ ഇടവരുത്തരുത്. ചിരിക്കേണ്ടപ്പോൾ ചിരിക്കുക. സമയം കിട്ടുമ്പോഴൊക്കെ തന്നെ എല്ലാവർക്കും പറ്റും അത് . പൈസാക്കാര്‍‍ക്ക് മാത്രമേ പറ്റൂ എന്നൊന്നും വിചാരിക്കെണ്ട. ഒരു 100 രൂപ വരുമാനം കിട്ടുന്ന ആർക്കും മനസ്സു വച്ചാൽ സന്തോഷിക്കാം. പല പല സ്ഥലത്ത് പോയി ഭക്ഷണം കഴിക്കുക, പല പല സിനിമകൾ കാണുക, കൂട്ടുകാരുണ്ടാകുക അവരോടൊക്കെ സംസാരിക്കുക എത്രത്തോളം നമുക്ക് വെറയ്റ്റി ആക്കാം ഒാരോ ദിവസം എന്ന് നമ്മൾ ചിന്തിക്കുക.

ഷാരൂഖ് ഖാനുമായുള്ള അഭിമുഖം ?

ഇതിന്റെ ഭവിഷത്ത് എന്തായിരിക്കും അവിടെ ചെന്നാൽ എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന് ഒന്നും ചിന്തിക്കാതെയാണ് ഞാൻ പോകുന്നത്. അവിടെ ചെന്ന് ഹോട്ടലിൽ താമസം തുടങ്ങിയപ്പോൾ തൊട്ട് പതുക്കെ ഇതിനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. ചിന്തിക്കാനുള്ള കാരണം ഹിന്ദി എനിക്ക് അത്ര ഫ്ളുവന്റ് ആയിട്ട് അറിയില്ല, ഇംഗ്ല‌ീഷ് അത്ര സ്പീഡിൽ സംസാരിക്കാൻ അറിയില്ല. ചെല്ലുന്ന സ്ഥലം എന്ന പറയുന്നത് അധോലോകത്തേക്ക് ആണ് ബോംബെയാണ് മുംബൈ.

മാരിയറ്റ് ഹോട്ടലിൽ ചെന്ന് , അവിടെ വലിയ ഒരു ഹോളിൽ ഞാൻ നോക്കുമ്പോൾ ബോളിവുഡിന്റെ ഒട്ടുമിക്ക എല്ലാ ചാനൽ പ്രവർത്തകരും ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ സെക്ക്യൂരിറ്റികളും. ഷാരൂഖ് ഖാനെ കൂടാണ്ട് അതേ പോലെ തന്നെ തിളങ്ങി നിൽക്കുന്ന മറ്റൊരു സ്റ്റാർ ദീപികയും കൂടി ഇന്റർവ്യൂവിന് ഉണ്ടെന്ന് പറയുന്നു. ബ്ലാങ്കായി പോയി ശരിക്കും. ഞാൻ പിന്നെ എന്ത് ധൈര്യത്തിലാണ്. അവിടുന്ന് ഇന്റർവ്യൂവിന് റെഡി എന്ന് പറഞ്ഞ് വന്ന് കയറിയതെന്ന് എനിക്കിപ്പോഴും‌മറിയില്ല. അവിടെ ചെന്ന് ബബ്ബാന്ന് അടിച്ചു കഴിഞ്ഞാൻ, ഷാരൂഖ് ഖാൻ പിന്നെയും എന്നെ അറിയാമെന്ന് എനിക്കൊരു വിശ്വാസമുണ്ട്. എനിക്കറിയില്ല, അദ്ദേഹത്തിന് ഒാര്‍മയുണ്ടോ എന്ന് . പക്ഷേ, ബാക്കിയുള്ളയാൾക്കാര്‍ സൗത്ത് ഇന്ത്യയിൽ നിന്ന് വന്നിട്ട് ഇങ്ങനെയൊരു ആങ്കറോ ഇതാരാന്നൊക്കെ വിചാരിക്കില്ലേ, ഒാട്ടോമാറ്റിക്കലി എല്ലാരും വിചാരിക്കും. അപ്പോ, അവർ അയ്യേന്ന് വെക്കുവോ എന്നൊക്കെയുള്ള ഒരു ടെൻഷൻ.

rimi-husband

പിന്നെ, ഞാൻ മനസ്സിനെ സ്വയം ധൈര്യപ്പെടുത്തി. നമ്മുെട കേരളത്തിൽ ഇംഗ്ലീഷും ഹിന്ദിയും ഒക്കെ അറിയാവുന്ന ലക്ഷക്കണക്കിന് ആൾക്കാരുണ്ട് ആങ്കേഴ്സുണ്ട്. സൗന്ദര്യമുള്ളവരുണ്ട്. എന്തുകൊണ്ട് മനോരമ എന്നെ സെലക്ട് ചെയ്തു? അപ്പോ എന്നിൽ എന്തെങ്കിലും ഒരു ചെറിയ ക്വാളിറ്റിയില്ലാണ്ട് അവർ എന്നെ സെലക്ട് ചെയ്യില്ല എന്ന് സ്വയം മനസ്സിനെ ധൈര്യപ്പെടുത്തി. ആ ധൈര്യത്തിന്റെ പുറത്ത് ഞാൻ ചെന്നു ഇന്റർവ്യൂവിന് ഇരുന്നു. സത്യത്തിൽ എന്റെ ജീവിത്തിൽ എറ്റവും വലിയ ചലഞ്ച് ആയിരുന്നു ആ ഇന്റർവ്യൂ. ഒരു പ്രിപറേഷൻസും ഇല്ലായിരുന്നു. വേണമെങ്കിൽ എനിക്ക് ഇവിടുന്ന് തന്നെ ഹിന്ദിയിൽ കുറച്ച് കാര്യങ്ങള്‍ ക്വസ്റ്റ്യൻസ് കാണാപാഠം പഠിക്കാം. ഹിന്ദി കുറച്ചുകൂടി പ്രിപേഡ് ആകാൻ ശ്രമിക്കാം. ഞാൻ ഒന്നും ചെയ്തില്ല.

എനിക്കൊരു കാര്യം പ്രിപയ്ഡായി കഴിഞ്ഞാൽ എനിക്ക് ആർട്ടിഫിഷലായിട്ട് വരും അതുകൊണ്ട് ഞാൻ ഒന്നും പ്രിപയ്ഡാവാറില്ല . ഒന്നും ഒന്നും മൂന്നിലാവട്ടെ ഒരിടത്തും. എന്റെ ജീവിതത്തിൽ ഏറ്റവും ബെസ്റ്റ് ഇന്റർവ്യൂയായിട്ട് ഇത് എനിക്ക് തോന്നി കാരണം, ആ ഇന്റർവ്യൂന് 10 മിനിറ്റാണ് എല്ലാ ചാനലിനും അനുവദിച്ചിരിക്കുന്ന സമയം .നമുക്കും 10 മിനിറ്റാണ് അനുവധിച്ചിരിക്കുന്നത്. ആ 10 മിനിറ്റ് എന്നുള്ളത് ഷാരൂഖ് ഖാൻ ഇന്റർവ്യൂ കഴിഞ്ഞിട്ടും പറഞ്ഞു ,അരമണിക്കൂർ കഴിഞ്ഞിട്ടും പറഞ്ഞു ഇനിയും ചോദ്യങ്ങൾ ഇല്ലേയെന്ന്. ഷാരൂഖാൻ ചോദിച്ചു. കാരണം ഇൗ ഇന്റർവ്യൂ നടക്കുന്ന സമയം എന്ന് പറയുന്നത് വെളുപ്പിനെ മൂന്ന് മണിക്ക്.. അവര്‍ വൈകുന്നേരം നാലുമണി തൊട്ട് ഇരിക്കുന്നതാണ്. ഷാരൂഖ് ഖാൻ ഒക്കെ ക്ഷീണിച്ച് ഇരിക്കുവായിരുന്നു.

ഇന്റർവ്യൂവിന് മുമ്പ് വരെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു. സന്തോഷവാനായിട്ടിരിക്കുന്ന ഷാരൂഖ് ഖാനേയെ നമ്മൾ കണ്ടിട്ടുള്ളൂ. ഇൗ ഇന്റർവ്യൂവിലൂടെ ഉള്ള സ്നേഹം കൂടിപ്പോകും, എന്ന് ഞാൻ വിചാരിച്ചു. കാരണം അത്രയും ക്ഷീണിച്ചാണ് അവർക്ക് ഇരിക്കാന്‍ പറ്റുകയുള്ളൂ. പക്ഷേ, ഞങ്ങൾക്ക് കിട്ടിയ ബോണസായിരുന്നു ആ ഇന്റർവ്യൂ. അല്ലെങ്കിൽ അവര്‍ വന്നിരുന്നിട്ട് ഹാപ്പി ന്യൂയർ കി ബാരോം മേം ബോല്‍നെക്കേലിയെ ബഹുത്ത് ഖുഷ് ഹേ. താങ്ക്യൂ സോ മച്ച് എന്ന് പറഞ്ഞിട്ട് അഞ്ചു മിനിറ്റ് കൊണ്ട് വൈന്റ് അപ്പ് ചെയ്യുവാണെങ്കിൽ നമുക്ക് ഒന്നും ചെയ്യാനില്ല. പക്ഷേ , അവർ എത്ര ജോളിയായിട്ട് എത്ര ഫ്രീയായിട്ട് ആ ഇന്റർവ്യൂവിൽ സംസാരിച്ചു. ഇവിടെ നടന്നതിൽ ഇത്രയും എനർജെറ്റിക്ക് ആയിട്ട് ലവ്വ്ലി ആയിട്ടുള്ള ഇന്റർവ്യൂ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ദൈവത്തോട് നന്ദി പറഞ്ഞു.

കാരണം. ദൈവാനുഗ്രഹമുണ്ടെങ്കിൽ അല്ലെങ്കിൽ മനസ്സിനൊരു കോൺഫിഡൻസ് ഉണ്ടെങ്കിൽ ഏത് കാര്യവും സാധ്യമാകും. കാരണം, നമ്മളെ കയറ്റിവിടാൻ തയാറാകാത്ത സെക്യൂരിറ്റി ഇൗ ഇന്റർവ്യൂ കഴിഞ്ഞിട്ട് വന്നിട്ട് ചോദിച്ചു. ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്. പലരും പുച്ഛത്തോടു കൂടി ഇതാര്‌ എന്ന് വിചാരിച്ചവർ ഫസ്റ്റ് നമ്മുടെ പാട്ട് കഴിഞ്ഞപ്പോ തന്നെ വന്ന് എല്ലാവരും ഇന്റർവ്യൂ കാണാൻ ഇരുന്നു.

സോഷ്യൽ മീഡിയ തമാശകളിലെ നായികയാണല്ലോ ?

എനിക്ക് ഒന്നും തോന്നാറില്ല. അതെല്ലാം നമ്മൾ ഒരു രസമായിട്ട് എടുക്കേണ്ട കാര്യങ്ങള്‍ അല്ലേ. ഒരു ഫൺ ആയിട്ടേ ഞാൻ എടുക്കാറുള്ളൂ. സത്യത്തിൽ ഇത് ഒന്നും ഞാൻ ഉണ്ടാക്കിയതല്ല ഇൗ‌ പ്ലിംഗ്, ആരാണ് ഇതിന്റെ പുറകിൽ എന്ന് ഒന്നും എനിക്കറിയില്ല. ഇൗ പ്ലിംഗിൽ ഒന്നും ഞാൻ സ്വന്തമായിട്ട് ഞാൻ ഉണ്ടാക്കിയത് വേറെ തരായിരുന്നു. ആ ഉണ്ടാക്കിയയാൾ എന്നെ വിളിച്ച് ചോദിച്ചിരുന്നെങ്കില്‍ ഇഷ്ടം പോലെ പ്ലിഗ് ഞാന്‍ തരുമായിരുന്നല്ലോ ?

വെറുതെയിരിക്കുമ്പോൾ എന്തു ചെയ്യാനാണ് റിമിക്ക് ഏറ്റവുമിഷ്ടം ?

എനിക്ക് സിനിമ കാണുക, അത് എന്താണെന്നറിയില്ല. സിനിമ കാണും. ഇംഗ്ലീഷ് അല്ലാണ്ട് എല്ലാ സിനിമയും കാണും. ഇംഗ്ലീഷിലെ ഹോറർ സിനിമ കാണും. അവരുടെ പ്രൊനൗൺസിയേഷൻ പെട്ടെന്ന് മനസ്സിലാവില്ല. ഇംഗ്ലീഷ് സിനിമയാണെങ്കിൽ സബ്ടൈറ്റിൽ ഉള്ളതാണെങ്കിൽ പിന്നേം കാണും, മനസ്സിലാകും. അവഞ്ചേഴ്സ് ഒക്കെ കണ്ടു, ഒരു കാര്യവും മനസ്സിലായിട്ടില്ല. ഹോറർ സിനിമ കണ്ട് പേടിക്കാനിഷ്ടമാണ്. എനിക്ക് പേടിയുള്ള സമയത്ത് അപ്പുറത്തോട്ടോ ഇപ്പുറത്തോട്ടോ റൂമിൽ ഞാൻ പോവില്ല. ഇപ്പോൾ നമുക്ക് വേണ്ടപ്പെട്ടവർ ആരെങ്കിലും മരിക്കുവാണെങ്കിൽ എനിക്കൊരു ആറുമാസത്തേക്ക് പേടിയാണ്. എന്നിട്ടും ആ സമയത്ത് പോയി ഹോറർ സിനിമ കാണും.

rimi-royce

പാട്ടുകാരിയാവണമെന്ന് തോന്നിയത് എന്നാണ് ?

സ്കൂളിലെ ഏറ്റവും വലിയ വികൃതിയായിരുന്നു. കോൺവെന്റ് സ്കൂളായിരുന്നു, ഗേൾസായിരുന്നു. പക്ഷേ, അവിടുത്തെയൊരു കുട്ടിരാജാവായിരുന്നു ഞാൻ. പാലായെപ്പറ്റി ഓർക്കുമ്പോൾ പള്ളിയും ക്വയറുമൊക്കെയാണ് എന്റെ മനസ്സില്‍ എപ്പോഴും വരുന്നത്. മത്സരങ്ങളില്‍ ഒക്കെ പോകുമെങ്കിലും പ്രൊഫഷൻ തുടങ്ങുന്നത് ശരിക്കും അവിടുന്നാണ്. ക്വയറിലൂടെയാണ് ഫസ്റ്റ് അതൊരു വരുമാനമായിമാറുന്നത്. അതൊക്കെയാണ് എന്റെ മനസ്സിൽ എപ്പോഴും ഒാർമവരുന്നത്. ചെറുപ്പത്തിലേ എന്റെ അംബീഷൻ എന്താണെന്ന് ചോദിക്കുമ്പോൾ അന്നേ എഴുതുവായിരുന്നു. ഒരിക്കലും പാലാ പോലെയുള്ള പ്രദേശത്ത് നിന്ന് ഒരിക്കലും ഒരു പിന്നണി ഗാനരംഗത്തേക്ക് വരാനുള്ള ഉദ്ദേശത്തോടെയൊന്നുമല്ല എഴുതുന്നത്. എല്ലാവരും എ‌ഴുതുമ്പോൾ ഒരു വ്യത്യാസമായിട്ട് ഇരിക്കാനായിരിക്കും My Ambition is become a playback singer എന്ന് എ‌ഴുതുവായിരുന്നു. അന്നും ഇന്നും ഒക്കെ പാട്ടുകാരിയാവാനാണ് എന്റെ ജീവിതത്തിലെ ഇഷ്ടവും ആഗ്രഹവും എല്ലാം. പക്ഷേ, അത് തമാശയ്ക്ക് എഴുതി എഴുതി കാര്യമായി. അത് വലിയ ഒരു അനുഗ്രഹം തന്നെയാ.

വ്യത്യസ്തമായ അവതരണശൈലിയെക്കുറിച്ച് ?

ഞാൻ പ്രത്യേകിച്ച് അവതരണ ക്ലാസിൽ ഒന്നും പോയിട്ടില്ല. എങ്ങനെയാണോ നമ്മൾ എല്ലാരോടും സംസാരിക്കുന്നത്. ഒരു ക്യാമറ ഉണ്ടെന്ന് പോലും ഞാൻ വിചാരിക്കണില്ല. നിങ്ങളുടെ അടുത്ത് ഞാൻ ഇത്രയും സംസാരിക്കുന്നു. സിനിമയിൽ പോലും എനിക്ക് ഇത്രയും ഫ്രീയാവാൻ പറ്റിയിട്ടില്ല. നിങ്ങളുടെ പ്രോത്സാഹനം അത് എനിക്ക് എത്രയോ വർഷങ്ങളായിട്ട് തന്നുകൊണ്ടിരിക്കുന്നു. എ‌ല്ലാവരും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ പറയുന്നില്ല. ഇഷ്ടപ്പെടുന്നവർ ഉണ്ടാകും ഇല്ലാത്തവരും ഉണ്ടാകും. ഇഷ്ടപ്പെടുന്നവരോട് ഒരുപാട് നന്ദി. ഇഷ്ടപ്പെടാത്തവരോട് ഇഷ്ടപ്പെടാൻ ശ്രമിക്കുക. കാരണം, ഞാൻ ആരോടും വലിയ ദ്രോഹം ഒന്നും ചെയ്തിട്ടില്ല.

കുറച്ച് പാട്ട് ഡാൻസ് നർമത്തിൽ ചാലിച്ച കുറച്ച് സംഭാഷണങ്ങള്‍.സ്നേഹത്തോടെ പറയുന്നു ഇതുവരെ തന്ന എല്ലാ പ്രോത്സാഹനങ്ങളും വീണ്ടും പ്രതീക്ഷിക്കുന്നു. കാരണം, വീട്ടിലെ ഒരു അംഗത്തെപോലെയാണ്. പ്രത്യേകിച്ച് ചേച്ചിമാർക്കാണ് എന്നെ കൂടുതൽ ഇഷ്ടം എന്ന് തോന്നുന്നു, വീട്ടമ്മമാർക്ക്. അതുപോലെ തന്നെ കുറച്ച് പ്രായം ചെന്ന ചേട്ടന്മാര്‍ക്കും. തുടക്ക സമയത്ത് കുറച്ച് വിമർശനമൊക്കെ വന്നപ്പോൾ എന്റെ മമ്മി പറഞ്ഞു നീ ചെയ്യുന്നത് കാണാനും ഇഷ്ടപ്പെടാനും ആളുകൾ ഉണ്ട്. അത് ചെയ്യുന്നത് കാണുമ്പോൾ ഒരു രസമുണ്ട്. ഡാൻസായിക്കോട്ടെ വർത്തമാനം പറയുന്നതിലായാലും ഇഷ്ടപ്പെടാനും കാണാനും ആളുകൾ ഉണ്ട്.

പിന്നെ ബാക്കിയുള്ള ചെറിയ ശതമാനത്തെ നോക്കേണ്ട കാര്യമില്ല. നമ്മുടെ വീട്ടിൽ ഉള്ളവർ നമുക്ക് ഒരു കോണ്‍ഫിഡൻസ് നൽകുമ്പോൾ പിന്നെ നമുക്ക് ഒന്നും നോക്കേണ്ട കാര്യമില്ല. എന്നെ കുറ്റപ്പെടുത്തുന്നവരും ഉണ്ടാകും, അതൊന്നും നോക്കുന്നില്ല. ഞാൻ എപ്പോഴും വേണ്ട പാട്ടുകൾക്കേ അത്തരത്തിൽ ഉള്ള ഇതിൽ പോകുകയുള്ളൂ. നല്ല ഒരു പാട്ടു വന്ന് കഴിഞ്ഞാൽ അതിന് റെസ്പെക്ട് കൊടുത്തിട്ടേ ചെയ്യാറുള്ളൂ.. പക്ഷേ, ഒരു ഡപ്പാൻ കൂത്ത് വന്നാൽ അങ്ങനെ നിൽക്കാൻ പറ്റില്ല. അത് നമ്മള്‌‍ എൻജോയ് ചെയ്യേണ്ട കാര്യമാ. അത്തരത്തിൽ ഒരു മനസ്സുള്ളയാളുകള്‍ക്കേ അത് മനസ്സിലാകുകയുള്ളൂ..വിമർശന ബുദ്ധിയോടെ കാണുന്നവർക്ക് അത് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കില്ല. അവർ ജീവിതം ആസ്വദിക്കാനും ഉദ്ദേശിക്കുന്നില്ല. അല്ലാണ്ട് ഞാൻ പേടിച്ച് ഞാൻ നിർത്തിയിരുന്നെങ്കിൽ ഇന്ന് ആ വീട്ടില്‍ പാലായില്‍ തന്നെ ഇരിക്കത്തേയുള്ളൂ. എനിക്ക് എത്ര അനുഗ്രഹം കിട്ടിയിരിക്കുന്നു 10 ഒാളം പാസ്പോര്‍ട്ട് ആയി. സഞ്ചരിക്കാത്ത രാജ്യങ്ങള്‍ ഇല്ല, വാഹനങ്ങൾ, വീടുകൾ.. എല്ലാ മലയാളികൾക്കും ഒരു പാട് നന്ദി

.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.