Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്കിലെ തലയെടുപ്പുള്ള വില്ലനെ തേടി അവർ ക്യാപ്റ്റൻ രാജുവിന്റെ വീട്ടിലെത്തി

captain-tv9

മലയാളികൾ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെയും പ്രിയതാരമായിരുന്നു ക്യാപ്റ്റൻ രാജു. തൊണ്ണൂറുകളുടെ കാലത്ത് തെലുങ്കിലെ ശക്തനായ വില്ലൻ കൂടിയായിരുന്നു അദ്ദേഹം. വെറും എട്ടുസിനിമകൾകൊണ്ട് തെലുങ്കിലെ തന്റെ സാനിധ്യം അറിയിച്ചു.

Anveshana team finds actor Captain Raju in Kerala! - TV9

വെങ്കിടേഷ്, നന്ദമുരി ബാലകൃഷ്ണ, ചിരഞ്ജീവി എന്നിവരുടെ വില്ലനായി എത്തി. ഇതിൽ റൗഡി അല്ലുഡു എന്ന സിനിമയിലെ ക്യാപ്റ്റൻ രാജുവിന്റെ രഞ്ജിത് കുമാർ എന്ന വില്ലൻ കഥാപാത്രം ഇന്നും തെലുങ്ക് പ്രേക്ഷകരുടെ മനസ്സിലുണ്ട്. 

ആ ഇഷ്ടം കൊണ്ടാണ് തെലുങ്കിലെ പ്രമുഖ ചാനൽ ക്യാപ്റ്റന്‍ രാജുവിന്റെ വസതിയിൽ അഭിമുഖത്തിനായി എത്തിയത്. തെലുങ്ക് ഇൻഡസ്ട്രിയിൽ ഒരുകാലത്ത് തിളങ്ങി പിന്നീട് സിനിമാരംഗത്തുനിന്നും മാറിനിൽക്കുന്ന താരങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു.

അവതാരകയുടെ തെലുങ്കിലുള്ള ചോദ്യങ്ങൾക്ക് ഇംഗ്ലിഷിലും തെലുങ്കിലുമായിരുന്നു ക്യാപ്റ്റൻ രാജു മറുപടി നൽകിയത്. ഈ വർഷം ജൂൺ 26നാണ് വിഡിയോ ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്തത്.