Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുദിവസം, ഒരുകോടി; കാലാ തകർക്കുന്നു

kaala-teaser-record

രജനികാന്തിന്റെ പുതിയ ചിത്രം കാലായുടെ ടീസർ ഒരുദിവസം കൊണ്ട് കണ്ടത് ഒരുകോടി ആളുകൾ. മൂന്ന് ലക്ഷത്തിന് മുകളിൽ ലൈക്സും നാൽപത്തിനാലായിരം ഡിസ്‌ലൈക്സും ടീസറിന് ലഭിച്ചിട്ടുണ്ട്.

Kaala (Tamil) - Official Teaser | Rajinikanth | Pa Ranjith | Dhanush | Santhosh Narayanan

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്. കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ പാ രഞ്ജിത്താണ് കാല സംവിധാനം ചെയ്യുന്നത്. 

നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കബാലിയെ ‘നെരുപ്പ് ഡാ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനമൊരുക്കിയ സന്തോഷ് നാരായണനാണ് കാലയിലും സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.