Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ പാട്ടുകളുമായി ദുല്‍ക്കറിന്റെ സോലോ

solo-malayalam-movie-songs

പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽക്കർ സൽമാൻ ചിത്രം സോലോയിലെ ഗാനങ്ങളെത്തി. പ്രശാന്ത് പിള്ളയും സൂരജ് .എസ്. കുറുപ്പും ചേർന്ന് ഈണമിട്ട രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ബാക്കിയൊരു ഗാനം ഫിൽട്ടർ കോഫിയാണ് ഈണമിട്ടത്. തമിഴിലും മലയാളത്തിലുമാണ് ചിത്രമെത്തുന്നത്. ബിജോയ് നമ്പ്യാരാണ് സംവിധാനം. വേറിട്ട കുറേ ഈണങ്ങൾ അനുഭവിക്കാനാകും ഈ ചിത്രത്തിലൂടെ എന്നുറപ്പ്.

നാലു കഥകളാണ് ചിത്രത്തിലുള്ളത്.സീതാ കല്യാണം എന്ന ഗാനമാണ് സൂരജ് ഈണമിട്ടത്. സീതാകല്യാണം എഴുതിയത് സൂരജും സംഗീത് രവീന്ദ്രനും ചേർന്നാണ്. രേണുക അരുണിനൊപ്പം ഈ പാട്ട് സൂരജ് തന്നെയാണ് പാടിയത്. 'സാജൻ മോർ ഘർ ആയേ' എന്ന പാട്ട് ട്രെഡിഷണൽ ഗാനമാണ്. ഫിൽട്ടർ കോഫി ഈണമിട്ട പാട്ട് ജാൻവി ശ്രിമങ്കറും സ്വരൂപ ആനന്ദും ചേർന്നാണു പാടിയത്. റോഷമോൻ എന്ന പാട്ട് തമിഴിലും മലയാളത്തിലുമുണ്ട്. മലയാളം വരികൾ ബി.കെ.ഹരിനാരായണനും തമിഴ് മോഹൻ രാജും കുറിച്ചു. അശ്വിൻ ഗോപകുമാർ, അരുൺ കമ്മത്ത്, നിരഞ്ജ് സുരേഷ്, സച്ചിൻ രാജ്, രാകേഷ് കിഷോർ, ആൽഫ്രെഡ് എബി ഇസാഖ്, മിഥുൻ ജയ്രാജ് എന്നിവർ ചേർന്നാണു പാടിയത്.