Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകൻ

movie-img112121

തിരുവനന്തപുരം ∙ 2017–ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്         ഇൗ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ടേക്ക് ഒാഫിലെ പ്രകടനത്തിന് പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകം എന്ന സിനിമയിലെ ഗാനങ്ങൾ ഒരുക്കിയ എം.കെ അർജുനൻ മാസ്റ്റർ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ടേക്ക് ഒാഫിന്റെ പശ്ചാത്തലമൊരുക്കിയ ഗോപി സുന്ദർ നേടി. ‘മിഴിയിൽ നിന്നും മിഴിയിലേക്ക്’ പാടിയ ഷഹബാസ് അമൻ മികച്ച ഗായകനായപ്പോൾ സിതാര മികച്ച ഗായികയായി. ടേക്ക് ഒാഫ് ഒരുക്കിയ മഹേഷ് നാരായണനാണ് മികച്ച നവാഗതസംവിധായകൻ. 

‌മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച സ്വഭാവ നടൻ – അലൻസിയർ (തൊണ്ടിമുതലും ദൃക്സാക്ഷിയും) 

സ്വഭാവ നടി – പോളി വൽസൻ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം) 

കഥാകൃത്ത് – എം.എ. നിഷാദ് (കിണർ) 

തിരക്കഥാകൃത്ത് – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും) 

മേക്കപ്പ്മാൻ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

ചിത്ര സംയോജകൻ – അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം) 

കലാസംവിധായകൻ – സന്തോഷ് രാമൻ (ടേക്ക് ഓഫ്) 

നവാഗത സംവിധായകൻ – മഹേഷ് നാരായണൻ (ടേക്ക് ഓഫ്) 

കുട്ടികളുടെ ചിത്രം – സ്വനം 

പ്രത്യേക ജൂറി അവാർഡ് (അഭിനയം) – വിനീതാകോശി (ഒറ്റമുറിവെളിച്ചം)

ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്) 

സംഗീതസംവിധായകൻ – എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ) 

ഗായകൻ – ഷഹബാസ് അമൻ (മായാനദി) 

ഗായിക – സിതാര കൃഷ്ണകുമാർ (വിമാനം)

ക്യാമറ – മനേഷ് മാധവ് (ഏദൻ) 

കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു 

പശ്ചാത്തല സംഗീതം – ഗോപീസുന്ദർ (ടേക്ക് ഓഫ്) 

ഗാനരചയിതാവ് – പ്രഭാവർമ (ക്ലിന്റ്)

തിരക്കഥ (അഡാപ്റ്റേഷൻ) – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രൻ (ഏദൻ) 

വസ്ത്രാലങ്കാരം – സലി എൽസ (ഹേ ജൂഡ്) 

ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – അച്ചു അരുൺ കുമാർ (തീരം) 

ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – എം. സ്നേഹ (ഈട)

നൃത്ത സംവിധായകൻ – പ്രസന്ന സുജിത്ത് (ഹേ ജൂഡ്) 

ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദൻ) 

ശബ്ദ ഡിസൈൻ – രംഗനാഥ് രവി (ഈ.മ.യൗ) 

ലബോറട്ടറി / കളറിസ്റ്റ് – ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം) 

സിങ്ക് സൗണ്ട് – പി.ബി. സ്മിജിത്ത് കുമാർ (രക്ഷാധികാരി ബൈജു ഒപ്പ്) 

Your Rating: