സിദ്ദിഖ് ചിത്രത്തിൽ മോഹൻലാലിന്റെ നായിക റെജീന കസാന്ദ്ര

mohanlal-regina
SHARE

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി പ്രമുഖ തെന്നിന്ത്യൻ താരം റെജീന കസാന്ദ്ര എത്തുന്നു. ജൂൺ അവസാനം ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരന്റെ വേഷത്തിൽ ആസിഫ് അലിയും എത്തുന്നുണ്ട്. 

15–ാം വയസ്സിൽ നായികയായി തമിഴ് സിനിമയിൽ അരങ്ങേറിയ റെജീന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. തെലുങ്കിലും തമിഴിലും ഒട്ടേറെ ഹിറ്റ് സിനിമകളിൽ നായികയായ താരം മലയാളത്തിലേക്കു വരുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വലുതാണ്. ജെൻസോ ജോസും വൈശാഖാ രാജനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

കൊച്ചി, ബംഗളുരു എന്നിവടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ലേഡീസ് ആൻഡ് ജെന്റിൽമെൻ എന്ന സിനിമയ്ക്കു ശേഷം സിദ്ദിഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബിഗ്ബ്രദർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA