സിനിമയിൽ ‘പ്രസന്റ് ടീച്ചർ’

abhirami-bhargavan
SHARE

കണ്ണൂരിൽ നിന്നൊരു നായിക. ‘വാർത്തകൾ ഇതുവരെ’ എന്ന സിനിമയിലെ നായികയായ ആലീസിനെ അവതരിപ്പിച്ച അഭിരാമി ഭാർഗവൻ പയ്യന്നൂർകാരിയാണ്. കൊച്ചിയിൽ ഏറെ നാൾ ടെലിവിഷൻ അവതാരികയുടെയും മോഡലിന്റെയും റോളിൽ തിളങ്ങിയ അഭിരാമിയുടെ മനസിൽ പക്ഷേ, സ്വപ്ന കരിയർ ആയി സിനിമ തന്നെയായിരുന്നു. 

എങ്ങനെ സിനിമയിലേക്ക്?

പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമുള്ള എല്ലാ ജോലിയും പോലെ തന്നെ ഇതും ഓഡിഷനിൽ പങ്കെടുത്ത് കിട്ടിയ അവസരമാണ്.

ആദ്യ സിനിമ

വാർത്തകൾ ഇതുവരെയിൽ തൊണ്ണൂറുകളിലെ സ്കൂൾ ടീച്ചറുടെ വേഷമാണെനിക്ക്. എന്റെ സ്വഭാവത്തേക്കാൾ ബോൾഡായ ആലീസിനായി ഞാൻ ശോഭനയുടെ പഴയ ചിത്രങ്ങൾ കുത്തിയിരുന്നു കണ്ടു. സിജു വിൽസൺ ആണ് നായകൻ. വിനയ് ഫോർട്ട്, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങി ഒട്ടേറെപ്പേർ അഭിനയത്തിൽ പിച്ചവയ്ക്കാൻ എന്നെ സഹായിച്ചു.

abhirami-2

നൃത്തം?

അഞ്ചാം ക്ലാസ് മുതൽ നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. പയ്യന്നൂർ കോളജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് കലാരംഗത്തേക്ക് കൂടുതൽ ശ്രദ്ധയൂന്നിയത്. തമിഴ്നാട്ടിൽ നിന്നു ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടി.

മോഡൽ?

ഒട്ടേറെ നൃത്തവേദികൾ ലഭിച്ചതിനൊപ്പം പല കമ്പനികളുടെയും മോഡലാകാനും അവസരം ലഭിച്ചു. പിന്നാലെ ടെലിവിഷൻ അവതാരകയാകാനുള്ള ഭാഗ്യവും കിട്ടി. അങ്ങനെ കൊച്ചിയിലെത്തി.

abhirami3

കുടുംബം?

അച്ഛൻ ഭാർഗവൻ കെൽട്രോണിലും അമ്മ രാജലക്ഷ്മി റജിസ്ട്രേഷൻ വകുപ്പിലും ജോലി ചെയ്യുന്നു. സഹോദരി ശ്രേയ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA