ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ഗോഡ്സെയെ അനുകൂലിച്ച് കങ്കണ

kangana-godse-tweet
SHARE

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ അദ്ദേഹത്തിന്റെ കൊലയാളിയായ നാഥുറാം ഗോഡ്സയെ അനുകൂലിച്ച് നടി കങ്കണ റനൗട്ടിന്റെ ട്വീറ്റ്. എല്ലാ കഥകൾക്കും മൂന്ന് വശങ്ങൾ കാണുമെന്ന് പറഞ്ഞു തുടങ്ങുന്ന ട്വീറ്റിൽ ഗാന്ധി ഘാതകനായ ഗോഡ്സെ നിരപരാധിയാണെന്ന് പറയാതെ പറയുകയാണ് കങ്കണ. 

‘ഏതൊരു കഥയ്ക്കും മൂന്നു വശങ്ങൾ ഉണ്ട്. നിന്റേത്, എന്റേത്, പിന്നെ സത്യവും. നല്ല ഒരു കഥാകാരൻ ഒരിക്കലും ഒരു ചായ്‌വ്‌ കാണിക്കുകയോ വസ്തുതകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയോ ഇല്ല. അതുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങൾ മോശമാവുന്നത്. അതിൽ മുഴുവൻ ആവശ്യമില്ലാത്ത വിശദീകരണങ്ങൾ മാത്രം’ നാഥുറാം ഗോഡ്സെ എന്ന ഹാഷ്ടാഗോടെ കങ്കണ കുറിച്ചു. ഗോഡ്സെയുടെ ചിത്രങ്ങൾ സഹിതമായിരുന്നു താരത്തിന്റെ ട്വീറ്റ്. കങ്കണയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്ററിൽ ഉയരുന്നത്. നിരവധി ആളുകളാണ് നടപടിയെ അപലപിച്ചത്. 

അടുത്തിടെയുണ്ടായ പല രാഷ്ട്രീയ വിവാദങ്ങളിലും കങ്കണ റനൗട്ട് അഭിപ്രായപ്രകടനം നടത്തിയിരുന്നു. കർഷകസമരമുൾ‌പ്പടെയുള്ള സംഭവങ്ങളിൽ ബിജെപി അനുകൂല നിലപാടാണ് താരം സ്വീകരിച്ചത്. കേന്ദ്രസർക്കാരിനനുകൂലമായ പ്രതികരണങ്ങൾ എപ്പോഴും നടത്താറുള്ള താരത്തിനെതിരെ കടുത്ത വിമർശനം പലപ്പോഴും ഉണ്ടാകാറുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA