ഒടിടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ ഭൂതകാലം എന്ന സിനിമ, മലയാളി പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളെ അപ്പാടെ പൊളിച്ചൊരു ത്രില്ലറായിരുന്നു. രേവതി–ഷെയ്ൻ നിഗം എന്നിവരുടെ അസാധ്യ പ്രകടനങ്ങൾക്കൊപ്പം പ്രേക്ഷകർ സംസാരിച്ചത് ഭൂതകാലത്തിന്റെ തിരക്കഥയെക്കുറിച്ചും സിനിമയുടെ മെയ്ക്കിങ്ങിനെക്കുറിച്ചുമായിരുന്നു. ഒൻപതു വർഷങ്ങൾക്കു മുമ്പ് നരേനെ നായകനാക്കി ‘റെഡ് റെയ്ൻ’ എന്ന വേറിട്ട ഒരു സയൻസ് ഫിക്ഷൻ ചിത്രമൊരുക്കിയ രാഹുൽ സദാശിവനാണ് ഭൂതകാലത്തിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചത്. സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ആദ്യ ചിത്രത്തിൽ നിന്ന് ഏറെ മുന്നേറിയിട്ടുണ്ട് രാഹുൽ സദാശിവൻ എന്ന യുവചലച്ചിത്രകാരൻ. വർഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സിനിമയിൽ ആഗ്രഹിച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് രാഹുൽ. സിനിമയിൽ സംഭവിച്ച ഇടവേളയെക്കുറിച്ചും തന്റെ വേറിട്ട സിനിമാപരീക്ഷണങ്ങളെക്കുറിച്ചും രാഹുൽ സദാശിവൻ സംസാരിക്കുന്നു.
ശരിക്കും ആ വീട്ടിൽ പ്രേതമുണ്ടോ?; ‘ഭൂതകാലം’ സംവിധായകൻ അഭിമുഖം

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.