ഇന്ത്യൻ സിനിമയിലെ സൂപ്പർ, മെഗാ താരങ്ങൾ എല്ലാവരും കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്നവരാണ്. മലയാളത്തിലെ വൻകിട താരങ്ങൾ ഒരു സിനിമയ്ക്ക് 10–12 കോടി രൂപ പ്രതിഫലം വാങ്ങുമ്പോൾ തമിഴിൽ സൂപ്പർ താരങ്ങളുടെ പ്രതിഫലം 100 കോടി രൂപ വരെയാണ്. ഹിന്ദിയിൽ വമ്പൻ താരങ്ങൾ 200 കോടി വരെ വാങ്ങുന്നുണ്ട്. താരങ്ങളുടെ മാർക്കറ്റിന് അനുസരിച്ചാണ് സിനിമ കാണാൻ ജനം തിയറ്ററിൽ കയറുന്നത്. താരപദവിക്ക് പകിട്ട് കൂടുമ്പോൾ പ്രതിഫലവും കൂടും. തിയറ്ററിലേക്ക് പ്രേക്ഷകരെ ആകർഷിക്കാനുള്ള വൻകിട താരത്തിന്റെ ശേഷിക്കാണ് നിർമാതാവ് കനത്ത പ്രതിഫലം നൽകുന്നത്. ആ കഴിവ് താരത്തിന് ഇല്ലാതാകുമ്പോൾ അയാളുടെ പ്രതിഫലം കുറയും. ചിലപ്പോൾ സിനിമ തന്നെ ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ട അവസ്ഥയും വരാം. ചലച്ചിത്ര താരങ്ങളുടെ പ്രതിഫലം ആണ് ഇപ്പോൾ മലയാള സിനിമാ രംഗത്തെ ചൂടേറിയ ചർച്ചാ വിഷയം. ഇത് ചർച്ചയാക്കിയതാകട്ടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിയും. പ്രതിഫലത്തിന്റെ കാര്യത്തിൽ സിനിമാ രംഗത്തു നിലനിൽക്കുന്ന വിവേചനം ശരിയല്ലെന്നു പല വേദികളിലും അപർണ ആവർത്തിച്ചു പറഞ്ഞു. അനുഭവ സമ്പത്തും തൊഴിൽ മികവും ഉള്ള താരങ്ങൾക്കു പോലും പ്രതിഫലം പല തരത്തിലാണെന്നും ഇത് അനീതിയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. താരമൂല്യത്തിന് അപ്പുറം നടീനടന്മാരുടെ അനുഭവ സമ്പത്തിനും മികവിനും ആയിരിക്കണം പ്രതിഫലം എന്നാണ് അപർണയുടെ വാദം. കേൾക്കുമ്പോൾ ന്യായം എന്ന് എല്ലാവർക്കും തോന്നാം. എന്നാൽ ഇതേക്കുറിച്ച് ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവും നടനുമായ ജി. സുരേഷ്കുമാറിനു പറയാനുള്ളതു മറ്റു ചില കാര്യങ്ങളാണ്. താര നായകന്മാർക്ക് കോടികൾ പ്രതിഫലമായി നൽകുന്നത് ശരിയാണോ? നായികമാരുടെ പ്രതിഫലം സംബന്ധിച്ചുള്ള വാദത്തിന് എന്താണ് നിർമാതാക്കളുടെ മറുപടി? ഒടിടി റിലീസ് ലക്ഷ്യമിട്ട് സിനിമ എടുക്കുന്ന ചില നിർമാതാക്കൾക്ക് സംഭവിക്കുന്നത് എന്താണ്? കോവിഡിനു ശേഷം തിയറ്ററുകളിലേക്കു വരാൻ ജനത്തിനു മടിയായോ? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ എല്ലാറ്റിനും ഉത്തരം നൽകുകയാണ് ജി.സുരേഷ് കുമാർ.
HIGHLIGHTS
- പ്രതിഫലത്തിന്റെ കാര്യത്തിൽ അപർണ ബാലമുരളിയുടെ നിലപാട് ന്യായമാണോ?
- കീർത്തി അഭിനയിച്ച ‘വാശി’ നഷ്ടമാകാതെ രക്ഷപ്പെട്ടതെങ്ങനെയാണ്?
- തിയറ്ററുകളിലേക്ക് ജനമെത്താത്തതിന് മോശം സിനിമ മാത്രമാണോ കാരണം?
- നിർമാതാവ് ജി.സുരേഷ് കുമാർ സംസാരിക്കുന്നു...